കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാന്‍ പതിമൂന്നുകാരിയുടെ ക്വട്ടേഷന്‍? പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍

പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു
കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാന്‍ പതിമൂന്നുകാരിയുടെ ക്വട്ടേഷന്‍? പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍
Published on: 
Updated on: 

ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടിയുടെ കൊലപാതകത്തിൽ പേരക്കുട്ടിയായ പതിമൂന്നുകാരി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് പിടിയിലായിരിക്കുന്നത്. പേരക്കുട്ടി നല്‍കിയ ക്വട്ടേഷനിലാണ് സുഹൃത്തുക്കളായ മൂന്നു പേര്‍ ചേര്‍ന്ന് ശിവൻകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

കിടപ്പുമുറിയിലാണ് ശിവന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടിയിരുന്നു. കഴുത്തില്‍ തുണി മുറുക്കിയ പാടുമുണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കുശേഷം ആഭരണവും പണവും കവര്‍ന്ന സംഘം മുറിയില്‍ മുളകുപൊടിയും വിതറിയിരുന്നു. മകളുടെ പ്രസവത്തിനായി ഭാര്യ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ശിവൻകുട്ടി മാത്രമാണുണ്ടായിരുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.

Related Stories

വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍? വിമാനത്താവളത്തില്‍നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു; കേസെടുത്ത് പൊലീസ്
ആളില്ലാതിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ആലുവയില്‍ യുവാവിനെ ആക്രമിച്ച് കവര്‍ച്ച; പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, രാത്രി സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ്
'എല്ലാം അവൾക്കു വേണ്ടി', കരുവാറ്റ കൊലപാതകത്തില്‍ കൂസലില്ലാതെ പ്രതികള്‍; മുതിർന്നവരായി പരിഗണിച്ച് വിചാരണ വേണമെന്ന് പൊലീസ്
News Malayalam 24x7
newsmalayalam.com