കാസര്‍ഗോഡ് 16കാരനെ പ്രതികള്‍ പലസ്ഥലങ്ങളില്‍ എത്തിച്ച് ഒന്നിലേറെ തവണ പീഡിപ്പിച്ചു; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട് ഈയാട് സ്വദേശി അജിലാലിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് 16കാരനെ പ്രതികള്‍ പലസ്ഥലങ്ങളില്‍ എത്തിച്ച് ഒന്നിലേറെ തവണ പീഡിപ്പിച്ചു; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Published on

കാസര്‍ഗോഡ് 16കാരനെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് ഈയാട് സ്വദേശി അജിലാലിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ആണ്‍കുട്ടിയെ കോഴിക്കോട്ടെലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ കിണാശ്ശേരി സ്വദേശി മനാഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയെ പ്രതികള്‍ ഒന്നിലേറെ തവണ പീഡിപ്പിച്ചതായും കണ്ടെത്തലുണ്ട്. ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കുട്ടിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് പല സമയത്ത് പീഡിപ്പിച്ചതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഭീഷണിപ്പെടുത്തുകയോ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയോ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

കാസര്‍ഗോഡ് 16കാരനെ പ്രതികള്‍ പലസ്ഥലങ്ങളില്‍ എത്തിച്ച് ഒന്നിലേറെ തവണ പീഡിപ്പിച്ചു; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
സെയിൽസ് മാൻ്റെ കണ്ണ് തെറ്റിയപ്പോൾ 3 ഗ്രാം സ്വർണം കൈക്കലാക്കി, പക്ഷേ സിസിടിവി എല്ലാം കണ്ടു; കണ്ണൂരിൽ യുവതി പിടിയിൽ

കഴിഞ്ഞ ദിവസം പിടിയിലായ ഗിരീഷ്, മനാഫ്, പ്രജീഷ് എന്നിവര്‍ കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഗിരീഷ് പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍ എത്തിച്ചു പ്രജീഷ് പയ്യന്നൂരിലെ സ്വന്തം കോര്‍ട്ടേഴ്‌സില്‍ എത്തിച്ചുമാണ് പീഡിപ്പിച്ചത്. മനാഫ് കാസര്‍ഗോഡ് എത്തിയും കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയും പീഡിപ്പിച്ചു. തുടര്‍ച്ചയായി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാകാം പീഡനത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതില്‍ വ്യക്തത വരണമെങ്കില്‍ വാട്‌സ്ആപ്പ് ചാറ്റ് ഉള്‍പ്പടെയുള്ളവ പരിശോധിക്കേണ്ടതുണ്ട്.

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ 16 കാരനെ ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും ചാറ്റിങ്ങിലൂടെ സംസാരിച്ചിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇതിനപ്പുറം ഭീഷണിപ്പെടുത്തല്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയുള്ള ഭീഷണിയോ ഉണ്ടായിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതോടൊപ്പം ആണ്‍കുട്ടിക്ക് ഡേറ്റിംഗ് ആപ്പ് പരിചയപ്പെടുത്തിയ വ്യക്തിയെയും അന്വേഷിക്കുന്നുണ്ട്.

ഈ മാസം പതിനാലാം തീയതി ആണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒരാള്‍ ഓടി രക്ഷപ്പെടുന്നത് കണ്ടുവെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഒപ്പം എറണാകുളം ജില്ലയിലെ പ്രതികള്‍ക്കായുള്ള തിരച്ചിലും ഊര്‍ജിതമാക്കി. കേസില്‍ പ്രതിചേര്‍ത്ത മുസ്ലിംലീഗ് നേതാവ് സിറാജുദ്ദീന്‍ ബാംഗ്ലൂരിലേക്ക് കടന്നതായാണ് വിവരം. ഇയാള്‍ക്കായുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 15 പോക്‌സോ കേസുകളിലായി 16 പ്രതികളാണുള്ളത്. ഇതില്‍ 13 പേര്‍ പിടിയിലായി. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com