"ഉദ്ഘാടനത്തിന് എത്തുന്നത് ഉടുപ്പിടാത്ത സിനിമാതാരങ്ങൾ, ഇത്രക്ക് വായനോക്കികളാണോ മലയാളികൾ?"; യു. പ്രതിഭയുടെ സദാചാര പ്രസംഗം

അത്തരം രീതികൾ മാറ്റണമെന്നും തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു
യു. പ്രതിഭ എംഎൽഎ
യു. പ്രതിഭ എംഎൽഎSource: News Malayalam 24x7
Published on

ആലപ്പുഴ: സദാചാര പ്രസംഗവുമായി കായംകുളം എംഎൽഎ യു. പ്രതിഭ. സമൂഹത്തിന് സിനിമാക്കാരോട് ഒരു തരം ഭ്രാന്ത് ആണെന്നും ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്ന പുതിയ സംസ്കാരമാണ് ഇപ്പോഴുള്ളതെന്നും പ്രതിഭ എംഎൽഎ പറഞ്ഞു. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യരെന്നും യു. പ്രതിഭ ചോദിച്ചു. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്ന ചാനൽ പരിപാടി ഇപ്പോൾ വൈകുന്നേരങ്ങളിലുണ്ടെന്നും പരിഹാസം.

സമൂഹത്തിന് സിനിമാക്കാരോടുള്ള ഭ്രാന്ത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നാണ് യു. പ്രതിഭയുടെ പ്രസ്താവന. കട ഉദ്ഘാടനത്തിന് സിനിമ താരങ്ങളെ, അതും ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് വിളിക്കുന്നത്. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്ന ഒരു പുതിയ സംസ്കാരമാണ് കേരളത്തിൽ. ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കേറും.ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ. അത്തരം രീതികൾ മാറ്റണമെന്നും തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണമെന്നും എംഎൽഎ പറഞ്ഞു.

യു. പ്രതിഭ എംഎൽഎ
പഴയന്നൂർ ദേവീക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാതായ സംഭവം: പൊലീസ്-ദേവസ്വം അന്വേഷണങ്ങൾ വഴി മുട്ടുന്നതായി പരാതി

സദാചാരം എന്ന് പറഞ്ഞ് തൻ്റെ നേരെ വരരുതെന്നും എംഎൽഎ പ്രസംഗത്തിൽ പറയുന്നുണ്ട്. മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് ചോദ്യം ചെയ്യാൻ മാത്രം അവകാശമില്ലെന്നും യു. പ്രതിഭ എംഎൽഎ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com