തിരുവനന്തപുരം: കഴക്കൂട്ടത്ത് അതിഥി തൊഴിലാളികളുടെ നാലു വയസുകാരനായ മകനെ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ (4) നെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച നിലയിൽ കൊണ്ടുവന്നത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നുവെന്ന് സംശയം.
അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച് കിടന്ന ശേഷം ഉണർന്നില്ല എന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മ പറഞ്ഞത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഇരുവരെയും ചോദ്യം ചെയ്യൽ തുടരുകയാണ്.