കെ.സി. വേണുഗോപാലിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; നിയമ നടപടിക്കൊരുങ്ങി കെ.സി. ജോസഫ്

വ്യാജ പ്രചാരണത്തിന് പിന്നിൽ ആരാണെങ്കിലും ഇത് അൽപ്പത്തരമാണ് എന്നും കെ.സി. ജോസഫ് വ്യക്തമാക്കി.
K C Joseph
Published on
Updated on

കോട്ടയം: കെ.സി. വേണുഗോപാലിനെതിരെ വ്യാജ ഫേസ് ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണത്തിന് പിന്നിൽ ആരാണെങ്കിലും ഇത് അൽപ്പത്തരമാണ്. ഇതുകൊണ്ട് എന്തെങ്കിലും നേടാമെന്ന് ആരും കരുതരുത് എന്നും കെ.സി. ജോസഫ് മുന്നറിയിപ്പ് നൽകി.

"കെ.സിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. അച്ചടക്ക നടപടി പോലും നേരിടേണ്ട വീഴ്ചയാണ് ഉണ്ടായത്. ജനവികാരം മാനിക്കാതെ ഒരു നേതാവിനും മുന്നോട്ടുപോകാൻ കഴിയില്ല" എന്ന് കെ.സി. ജോസഫ് പറഞ്ഞു എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എനിക്ക് പറയാനുള്ളത് ഞാൻ തന്നെ പറഞ്ഞു കൊള്ളാമെന്നും അതിനായി ആരും ബുദ്ധിമുട്ടേണ്ടയെന്നും കെ.സി. ജോസഫ് വ്യക്തമാക്കി.

K C Joseph
"മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ മുഖത്തേ വീഴൂ, കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേക്ക് പോകുന്നു"; വിമര്‍ശനവുമായി കെ.സി. ജോസഫ്

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെ കെ.സി. ജോസഫ് വിമർശിച്ചിരുന്നു. മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ മുഖത്തേ വീഴൂ എന്നും കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേക്ക് കൊണ്ടു പോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു കെ.സി. ജോസഫിൻ്റെ വാക്കുകൾ.

തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വേദനിപ്പിച്ചിട്ടുണ്ട്. ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നത് വിനാശകരമായിരിക്കുന്നും കെ.സി. ജോസഫ് അറിയിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com