നിതിന്‍ രാജിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്ന് കെ.സി. വേണുഗോപാല്‍

കുടുംബത്തിന് നീതി ലഭിക്കാൻ നിയമപരമായ പോരാട്ടത്തിന് എല്ലാ സഹായവും നൽകുമെന്നും വേണുഗോപാൽ അറിയിച്ചു
കെ.സി. വേണുഗോപാല്‍, നിതിൻ രാജ്
കെ.സി. വേണുഗോപാല്‍, നിതിൻ രാജ്
Published on
Updated on

തിരുവനന്തപുരം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്ന് കെ.സി. വേണുഗോപാൽ എംപി. പ്രതികളെ സംരക്ഷിക്കാൻ നീക്കം ഉണ്ടായാൽ കോൺഗ്രസ് ശകത്മായി പ്രതിരോധിക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കുടുംബത്തിന് നീതി ലഭിക്കാൻ നിയമപരമായ പോരാട്ടത്തിന് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

നിതിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഉത്തരവ് സമർപ്പിക്കണമെന്നാണ് നിർദേശം. വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. നിതിൻ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നും നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപം ഉണ്ടായെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.

കെ.സി. വേണുഗോപാല്‍, നിതിൻ രാജ്
"എന്റെ മകന്‍ എങ്ങനെ ഇങ്ങനെയായി?"; ഐഡി കാര്‍ഡ് ഉയര്‍ത്തി ആ അച്ഛന്‍ ചോദിക്കുന്നത് കേരള മനഃസാക്ഷിയോടാണ്

വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നും ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. നിതിൻ്റെ സംസ്കാര ചടങ്ങുകൾ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിൽ നടന്നു.

കെ.സി. വേണുഗോപാല്‍, നിതിൻ രാജ്
നിതിൻ മടങ്ങി, കണ്ണീരോടെ വിട നൽകി നാട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com