"ചെന്നിത്തലയുടെ വാക്കിന് പാർട്ടിയിൽ വിലയുണ്ട്"; അദ്ദേഹം എന്ത് ആഗ്രഹിക്കുന്നുവോ അതുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ

തങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നയാളാണ് ചെന്നിത്തലയെന്നും കെ.സി. വേണുഗോപാൽ
"ചെന്നിത്തലയുടെ വാക്കിന് പാർട്ടിയിൽ വിലയുണ്ട്"; അദ്ദേഹം എന്ത് ആഗ്രഹിക്കുന്നുവോ അതുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ
Published on
Updated on

തിരുവനന്തപുരം: മന്ത്രിസഭാ രൂപികരണത്തിൽ രമേശ് ചെന്നിത്തല എന്ത് ആ​ഗ്രഹിക്കുന്നുവോ അതുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രമേശ്‌ ചെന്നിത്തല ഏറ്റവും ഉന്നതനായ നേതാവാണെന്നും തങ്ങളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നയാളാണ് അദ്ദേഹമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ബാർഗയിൻ ചെയ്ത് ഏതെങ്കിലും സ്ഥാനം അദ്ദേഹം ഇതുവരെ നേടി എടുത്തിട്ടുണ്ടോ. ഡിമാൻഡ് അംഗീകരിക്കുന്ന ആൾ ആയാണോ നിങ്ങൾ അദ്ദേഹത്തെ കരുതിയിരിക്കുന്നത്? അദ്ദേഹത്തിന്റെ വാക്കുകൾക്ക് പാർട്ടിയിൽ വില ഉണ്ടാകും. അക്കാര്യത്തിൽ സംശയം വേണ്ട. എല്ലാവരെയും സന്തോഷത്തിൽ ആക്കി മാത്രമേ പാർട്ടി മുന്നോട്ട് പോവുകയുള്ളു എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

"ചെന്നിത്തലയുടെ വാക്കിന് പാർട്ടിയിൽ വിലയുണ്ട്"; അദ്ദേഹം എന്ത് ആഗ്രഹിക്കുന്നുവോ അതുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ
"ഞങ്ങൾ തമ്മിൽ രാഷ്‌ട്രീയ ബാല്യം മുതലുള്ള ആത്മബന്ധം"; നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിറഞ്ഞ ചിരിയോടെ കെ.സിയും വി.ഡിയും

താൻ എന്നും ഒരു കോൺഗ്രസുകാരൻ ആണെന്നായിരുന്നു രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസ്‌ പറയുന്ന കാര്യം അതുപോലെ ചെയ്യുന്നയാളാണ് താനെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. എന്നാൽ തൃപ്തനാണോ എന്ന ചോദ്യത്തിന് മറുപടി പുഞ്ചിരി മാത്രമായിരുന്നു ചെന്നിത്തലയുടെ മറുപടി.

മന്ത്രിസഭാ രൂപീകരണത്തിലെ കലാപത്തിനൊടുവിൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം നൽകിയേക്കുമെന്നാണ് സൂചന. ഇടഞ്ഞ് നിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി വി.ഡി. സതീശൻ അനുനയിപ്പിച്ചു. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടിരുന്നു.

Related Stories

"അക്കാദമിക് കുപ്പായം അഴിച്ചുവച്ച് ശാഖയിലേക്ക് പോകൂ; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവെക്കണം": കെ.സി. വേണുഗോപാൽ
end to drug use at DJ parties
"വകുപ്പുകളൊന്നും മോഹിപ്പിക്കുന്നില്ല, ഒപ്പമുള്ളവർക്ക് സ്ഥാനമുറപ്പിക്കാതെ മന്ത്രിസഭയിലേക്കില്ല"; ഹൈക്കമാന്‍ഡിനോട് നയം വ്യക്തമാക്കി ചെന്നിത്തല
കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും
News Malayalam 24x7
newsmalayalam.com