പാര്‍ട്ടി നന്നാവാന്‍ വേണ്ടി പറഞ്ഞത്, പരാമര്‍ശം സദുദ്ദേശ്യപരം; പാലോട് രവിയെ പിന്തുണച്ച് കെ.സി. വേണുഗോപാല്‍

''ചില കാര്യങ്ങള്‍ അദ്ദേഹം കടന്നു പറഞ്ഞിട്ടുണ്ട്. അതൊരു പാര്‍ട്ടി പ്രവര്‍ത്തകനോടുള്ള സംഭാഷണം ആയിരുന്നു''
കെസി വേണുഗോപാൽ, പാലോട് രവി
കെസി വേണുഗോപാൽ, പാലോട് രവി
Published on

പാലോട് രവിയുടെ ഓഡിയോ സംഭാഷണം സദുദ്ദേശ്യപരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഓഡിയോ സംഭാഷണം മുഴുവന്‍ കേട്ടെന്നും പാര്‍ട്ടി നന്നാവാന്‍ വേണ്ടി പറഞ്ഞ കാര്യങ്ങളാണെന്നാണ് തനിക്ക് അത് മുഴുവന്‍ വായിച്ചപ്പോള്‍ മനസിലായതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കാന്‍ പറ്റാത്ത സാഹചര്യം വെളിയില്‍ ഉണ്ടാകുന്നത് രവി പക്വത കാണിക്കുന്നതിനേക്കാള്‍ ഉപരിയായി കാണേണ്ട കാര്യമാണ്. പാര്‍ട്ടി നേതാവിന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് അന്വേഷിക്കും. അത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കെസി വേണുഗോപാൽ, പാലോട് രവി
പാലോട് രവി പറഞ്ഞത് ശരിയായ രീതിയില്‍; ചെയ്യാത്ത തെറ്റിനാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്: എന്‍. ശക്തന്‍

'പാലോട് രവി പക്വത കാണിക്കുന്നതിനേക്കാള്‍ ഉപരിയാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കാന്‍ പറ്റാത്ത ഒരു സാഹചര്യം വെളിയില്‍ ഉണ്ടാക്കുന്നത്. അവര്‍ക്കെതിരെയും കര്‍ശനമായ നടപടിയുണ്ടാകും. പാര്‍ട്ടി നേതാവിന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് അന്വേഷിക്കും. അന്വേഷിച്ച് കണ്ടുപിടിച്ചാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഞാന്‍ പാലോട് രവിയുടെ മുഴുവന്‍ ടെക്സ്റ്റും കണ്ടു. സദുദ്ദേശ്യപരമായാണ് അദ്ദേഹം അത് നടത്തിയിരിക്കുന്നത്. പക്ഷെ ചില കാര്യങ്ങള്‍ അദ്ദേഹം കടന്നു പറഞ്ഞിട്ടുണ്ട്. അതൊരു പാര്‍ട്ടി പ്രവര്‍ത്തകനോടുള്ള സംഭാഷണം ആയിരുന്നു. പാര്‍ട്ടി നന്നാവാന്‍ വേണ്ടി പറഞ്ഞ സംഭാഷമാണെന്നാണ് അത് മുഴുവന്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. പക്ഷെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുക എന്ന് പറഞ്ഞാല്‍ അത് ഒട്ടും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല,' കെ.സി. വേണുഗോപാല്‍ പറഞ്ഞു.

രവിയെ പിന്തുണച്ച് ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന്‍. തനിക്ക് ലഭിച്ച ഡിസിസി പ്രസിഡന്റ് ചുമതല താത്കാലികമാണ്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡിസിസി പ്രസിഡന്റുമാരില്‍ മാറ്റം വരുമെന്നും എന്‍. ശക്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലോട് രവിയുടെ സംഭാഷണം പൂര്‍ണമായും താന്‍ കേട്ടു. അദ്ദേഹം ശരിയായ രീതിയിലാണ് പറഞ്ഞത്. ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വാര്‍ത്ത നല്‍കി. ചില വാക്കുകള്‍ സൂക്ഷിക്കണമായിരുന്നു. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നതെന്നും എന്‍. ശക്തന്‍ പറഞ്ഞു.

അഭിപ്രായവ്യത്യാസം മാറ്റിവെച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം എന്ന് പറഞ്ഞതില്‍ തെറ്റില്ല. പൂര്‍ണ സംഭാഷണം പുറത്തുവിട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വരില്ലായിരുന്നു. നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ഡിസിസി പ്രസിഡന്റായിരുന്നു പാലോട് രവി.

പാലോട് രവിയുടെ സംഭാഷണത്തിന്റെ പൂര്‍ണരൂപം

അഭിപ്രായവ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് പോകണമെന്നാണ് പാലോട് രവി പറഞ്ഞത്. ആ സംഭാഷണം മുഴുവന്‍ മാധ്യമങ്ങള്‍ കൊടുക്കണമായിരുന്നു. ഡിസിസി പ്രസിഡണ്ടിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അദ്ദേഹം ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. പറഞ്ഞതില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വാക്കുകള്‍ ഉപയോഗിച്ചുപോയി. അത് മാത്രമാണ് അദ്ദേഹത്തില്‍ കാണുന്ന തെറ്റ്.

ആ സംഭാഷണം മുഴുവന്‍ മാധ്യമങ്ങള്‍ കൊടുക്കണം. കേരളത്തിലെ ജനങ്ങളും പാര്‍ട്ടി നേതൃത്വവും അതറിയാന്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ രാജി സ്വീകരിക്കേണ്ടി വന്നു. ഒരു നല്ല ഡിസിസി പ്രസിഡന്റായിരുന്നു അദ്ദേഹം. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ സംഭാഷണം മുഴുവനായി കേട്ടത് ഇന്നലെ രാത്രിയാണ്. നേരത്തേ കേട്ടിരുന്നെങ്കില്‍ കെപിസിസി അധ്യക്ഷനോട് സംസാരിക്കുമായിരുന്നു.

കോണ്‍ഗ്രസുകാര്‍ക്ക് ശത്രു കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിനോ ബിജെപിക്കോ കഴിയില്ല. എല്ലാവരും ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും എന്‍. ശക്തന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com