"പക്ഷം ചേർന്നത് ശരിയായില്ല"; മുഖ്യമന്ത്രി ചർച്ച പ്രതിസന്ധിയിലാക്കിയത് ലീഗെന്ന് കെ.സി. പക്ഷം

സ്വതന്ത്ര തീരുമാനം എടുക്കുന്നതിൽ വിഘാതം സൃഷ്ടിച്ചെന്നും വിമർശനം
"പക്ഷം ചേർന്നത് ശരിയായില്ല"; മുഖ്യമന്ത്രി ചർച്ച പ്രതിസന്ധിയിലാക്കിയത് ലീഗെന്ന് കെ.സി. പക്ഷം
Published on
Updated on

തിരുവനന്തപുരം: വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ചതിൽ മുസ്ലീം ലീഗിനെതിരെ കെ.സി. വേണുഗോപാൽ പക്ഷം. മുഖ്യമന്ത്രി ചർച്ച പ്രതിസന്ധിയിലാക്കിയത് ലീഗാണ്. സ്വതന്ത്ര തീരുമാനം എടുക്കുന്നതിൽ വിഘാതം സൃഷ്ടിച്ചെന്നും പക്ഷം ചേർന്നത് ശരിയായില്ലെന്നാണ് വേണുഗോപാൽ പക്ഷത്തിന്റെ വിമർശനം.

തുടക്കം മുതൽ സതീശനെ തന്നെയാണ് ലീ​ഗ് പിന്തുണച്ചത്. ഇന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് സോണിയ ഗാന്ധി അഭിപ്രായം തേടിപ്പോഴും സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്ന നിലപാട് ലീഗ് ആവർത്തിച്ചെന്നാണ് വിവരം. ജനവികാരം മാനിക്കണം എന്നും സാദിഖലി ശിഹാബ് തങ്ങൾ സോണിയയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

"പക്ഷം ചേർന്നത് ശരിയായില്ല"; മുഖ്യമന്ത്രി ചർച്ച പ്രതിസന്ധിയിലാക്കിയത് ലീഗെന്ന് കെ.സി. പക്ഷം
കിഫ്ബിയെ തള്ളിപ്പറയാന്‍ യുഡിഎഫിനാകുമോ..?

അതേസമയം, പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിന് ഒടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഇന്നറിയാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാഹുൽ ഗാന്ധി - മല്ലികാർജുൻ ഖാർഗെ നിർണായക കൂടിക്കാഴ്ച വൈകീട്ട് 5.30ന് നടക്കും. ഖാർഗെയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച. ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ശ്രമമെന്നാണ് സൂചന. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ അണികളും ആകാംക്ഷയിലാണ്.

Related Stories

"എംഎൽഎമാരുടെ അഭിപ്രായം നിരീക്ഷകരല്ലാത്തവർ കേൾക്കേണ്ട"; മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിയെ വിശ്വാസമില്ലെന്ന് വി.ഡി. സതീശൻ പക്ഷം
കെ.സി. വേണുഗോപാൽ ഡോക്യുമെൻ്ററിക്ക് തടയിട്ട് ഹൈക്കമാൻഡ്; 'റിയൽ ലീഡർ' ഉടൻ പുറത്തിറക്കേണ്ടെന്ന് നിർദേശം
VD Satheesan and Ramesh Chennithala will not join the cabinet if KC Venugopal becomes the Chief Minister
സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായം പറയാനില്ല, പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്: കെ.സി. വേണുഗോപാൽ
News Malayalam 24x7
newsmalayalam.com