ബെവ്‌കോയില്‍ റെക്കോഡ് ബോണസ് നൽകാൻ സർക്കാർ. ബെവ്‌കോ ജീവനക്കാര്‍ക്ക് 1,02,500 രൂപ ബോണസ് ലഭിക്കും. മന്ത്രി എം.ബി. രാജേഷിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ബോണസുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയായിരുന്നു.
ജീവനക്കാർക്ക് 45,000 രൂപ വരെ അഡ്വാന്‍സ് നല്‍കും. ഷോപ്പുകളിലെ താത്കാലിക ജീവനക്കാര്‍ക്ക് 6000 രൂപ ബോണസ് ലഭിക്കും. ഹെഡ് ഓഫീസ്, വെയര്‍ ഹൗസ് സുരക്ഷാ ജീവനക്കാര്‍ക്ക് 12500 രൂപ ബോണസും ലഭിക്കും.
കഴിഞ്ഞ വര്‍ഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുൻപത്തെ വർഷം 90,000 രൂപയായിരുന്നു ജീവനക്കാർക്ക് ബോണസ് ലഭിച്ചത്.