71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം| മികച്ച ചിത്രം ട്വല്‍ത്ത് ഫെയില്‍, മികച്ച നടന്മാരായി ഷാരൂഖും വിക്രാന്ത് മാസിയും, നടി റാണി മുഖർജി

2023ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം| മികച്ച ചിത്രം ട്വല്‍ത്ത് ഫെയില്‍, മികച്ച നടന്മാരായി ഷാരൂഖും വിക്രാന്ത് മാസിയും, നടി റാണി മുഖർജി

കൊടി സുനിയുടെ പരോൾ റദ്ദാക്കി

ടി. പി. ചന്ദ്രശേഖരർ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. വയനാട് മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന പരോൾ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി. 

ബിരിയാണിയും ഫ്രൈഡ് റൈസും; ഇന്നുമുതൽ സ്കൂളുകളിൽ പുതിയ മെനു

സംസ്ഥാനത്ത് സ്‌കൂളുകളിൽ ഇന്ന് മുതൽ പുത്തൻ മെനു. ആഴ്ചയിൽ ഒരിക്കൽ വെജ് ബിരിയാണിയും ഫ്രൈഡ് റൈസും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്കാണ് പുതിയ മെനു. കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അതിരപ്പള്ളിയിൽ നാല് വയസുകാരനെ പുലി ആക്രമിച്ചു

തൃശൂർ അതിരപ്പള്ളി വീരാൻകുടി ഉന്നതിയിൽ നാല് വയസുകാരന് നേരെ പുലിയുടെ ആക്രമണം. നിസ്സാര പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് കുടുംബം ഉറങ്ങിക്കിടന്ന കുടിലിലേക്ക് പുലി എത്തിയത്. കുട്ടി ചാലക്കുടി ആശുപത്രിയിൽ ചികിത്സയിൽ. കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്.

അവകാശത്തർക്കത്തിൽ കേരളവും കർണാടകയും; കുടിയിറക്കൽ ഭീതിയിൽ ആദിവാസി കുടുംബങ്ങൾ

കേരളാ-കർണാടക അവകാശത്തർക്കത്തെ തുടർന്ന് കണ്ണൂർ ചെറുപുഴ ആറാട്ടുകടവിലെ ആദിവാസി കുടുംബങ്ങൾ ആശങ്കയിൽ. സംസ്ഥാന സർക്കാർ ഇവർക്ക് സ്ഥലവും വീടും അനുവദിച്ചെങ്കിലും ഇതുവരെ കുടിവെള്ളമോ വൈദ്യുതിയോ ലഭ്യമായിട്ടില്ല. ഇവർ താമസിക്കുന്നത് തർക്കഭൂമിയിൽ ആയതിനാൽ കുടിയിറങ്ങണമെന്നാണ് കർണാടക വനം വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

ശസ്ത്രക്രിയ ഉപകരണം ആവശ്യപ്പെട്ട് കത്തയച്ചതിൻ്റെ തെളിവുകൾ പുറത്ത്

മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് ഡോക്ടർ ഹാരിസ്. വിദഗ്‌ധസമിതിയുടെ വാദം തെറ്റാണെന്നും, ഉപകരണ ക്ഷാമം കൃത്യമായി അറിയിച്ചെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്‌‌ഗഡ് ഹൈക്കോടതിയിൽ സമർപ്പിക്കും. കേന്ദ്രസർക്കാർ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകാൻ സഭാനേതൃത്വം തീരുമാനിച്ചത്. 

കോഴിക്കോട് -വടകര-തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക് തുടരുന്നു

കോഴിക്കോട് -വടകര-തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക് തുടരുന്നു. ബസ് തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നേരത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് തുടരുന്നത്. ഒരു പ്രതിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പെട്ടെന്ന് പ്രഖ്യാപിച്ച സമരത്തിൽ യാത്രക്കാർ വലഞ്ഞു. കെഎസ്ആർടിസി ബസുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു

അതിരപ്പള്ളിയിൽ പുലി ആക്രമിച്ച നാലുവയസുകാരനെ മെഡിക്കൽ കോളേജിലേക്കു മാറ്റി

അതിരപ്പള്ളിയിൽ പുലി ആക്രമിച്ച നാലുവയസുകാരനെ മെഡിക്കൽ കോളേജിലേക്കു മാറ്റി. പുലിയുടെ ആക്രമണത്തിൽ കുട്ടിയുടെ മുതുകിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ടോ എന്നതടക്കം വിശദമായ പരിശോധന നടത്തും.

കന്യാസ്ത്രീകളുടെ അറസ്റ്റ്; അനുനയ ചർച്ച നടത്തി ബിജെപി, CBCI അധ്യക്ഷനുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി

കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭകളുമായി വീണ്ടും അനുനയ ചർച്ച നടത്തി ബിജെപി. CBCI അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തുമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടികാഴ്ച നടത്തി. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാരും പൊലീസും എതിർക്കില്ലെന്ന് രാജീവ്. പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രിയും അമിത്ഷായും ഉറപ്പ് നൽകി മതം നോക്കിയല്ല ബിജെപി പ്രവർത്തിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് CBCI അധ്യക്ഷൻ.

കന്യാസ്ത്രീകൾ ജാമ്യാപേക്ഷ നൽകി

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജാമ്യാപേക്ഷ നൽകി. ബിലാസ്പൂർ എൻഐഎ കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

ബൈക്ക് യാത്രക്കാരനുമായി തർക്കം; അരൂരിൽ നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി ജീവനക്കാർ ഇറങ്ങിപ്പോയി

ആലപ്പുഴ അരൂരിൽ നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി ജീവനക്കാർ ഇറങ്ങിപ്പോയി. ബൈക്ക് യാത്രക്കാരനുമായുള്ള തർക്കത്തിനിടെയാണ് ജീവനക്കാർ ഇറങ്ങിപ്പോയത്. ബൈക്ക് യാത്രക്കാരനെ ചെളിവെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം.

സിനിമ കോൺക്ലേവ്: സംവിധായകൻ വിനയൻ പങ്കെടുക്കില്ല

നാളെ നടക്കാനിരിക്കുന്ന സിനിമ കോൺക്ലേവിൽ സംവിധായകൻ വിനയൻ പങ്കെടുക്കില്ല. സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന് വിമർശനം. മോഡറേറ്റർ സ്ഥാനം നൽകാത്തതിൽ ഫിലിം ചേബറിനും അതൃപ്തി. നാളെ തിരുവനന്തപുരത്ത് വെച്ചാണ് സിനിമ കോൺക്ലേവ്

കെടിയു, ഡിജിറ്റൽ സർവകലാശാല: താൽക്കാലിക വിസിമാര്‍ക്ക് തുടരാം

 കെടിയു,ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വിസിമാര്‍ക്ക് തുടരാമെന്ന് ഉത്തരവ് പുറത്തിറക്കി. താൽക്കാലിക വിസിമാർക്ക് തുടരാമെന്നാണ് ഉത്തരവിൽ പറയുന്നത്. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും കെ. ശിവപ്രസാദിനെ കെടിയു സർവകലാശാല വിസിയായും നിയമിച്ചു.

താൽക്കാലിക വിസിമാരുടെ നിയമനം: ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍

കെടിയു, ഡിജിറ്റൽ സർവകലാശാലയിലെ താൽക്കാലിക വിസിമാരെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍. ഡിജിറ്റൽ സർവകലാശാല വി,സിയായി സിസ തോമസിനെയും, കെടിയു സർവകലാശാല വി,സിയായി കെ. ശിവപ്രസാദിനെയും നിയമിച്ച നടപടി തിരുത്താന്‍ സര്‍ക്കാര്‍ ചാന്‍സലറായ ഗവര്‍ണറോട് ആവശ്യപ്പെടും. 

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. ദുരന്തം നടന്നിട്ട് ഒരു വ‍ർഷം കഴിഞ്ഞല്ലോയെന്നും, എപ്പോൾ തീരുമാനം എടുക്കാനാകുമെന്നും കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ചോദ്യമുന്നയിച്ചു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻഐഎ കോടതി വൈകീട്ട് നാലുമണിക്ക് വാദം കേൾക്കും. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്.

കോതമംഗലത്തെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത

 കോതമംഗലത്തെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപണം ഉയർന്നതിന് പിന്നാലെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഭവത്തിൽ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺ സുഹൃത്ത് വിഷം കൊടുത്തതാണെന്ന് കുടുംബത്തിൻ്റെ ആരോപണം.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്

രാജ്യത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ഓ​ഗസ്റ്റ് 7 മുതൽ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള കാലാവധി.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; കേസ് ഫയൽ ഹാജരാക്കാൻ എൻഐഎ കോടതി നിർദേശം

ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ കേസ് ഫയൽ ഹാജരാക്കാൻ എൻഐഎ കോടതിയുടെ നിർദേശം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കാണ് നിർദേശം നൽകിയത്. കേസ് ഫയൽ പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമാകൂ. ഇന്ന് വൈകിട്ട് 4 മണിക്കാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങുക.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 71-ാമത് ചിത്രപുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുക. വൈകീട്ട് ആറ് മണിക്കാണ് പ്രഖ്യാപനം.

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ പീഡനം

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ പീഡനം. സംഭവത്തിൽ കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി ഷക്കീർ പിടിയിൽ. കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി.

 താല്‍ക്കാലിക വി.സി നിയമനം: അതൃപ്തി അറിയിച്ച് സര്‍ക്കാര്‍, ഗവർണർക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

തിരുവനത് താത്കാലിക വി.സി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് വീണ്ടും കത്തയച്ചു. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ നിയമപ്രകാരമല്ല നിയമനം നടത്തിയതെന്ന് കാണിച്ചാണ് കത്ത്. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമെന്നും കത്തിൽ. ചാൻസലർ സർക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധി. ഇന്ന് നിയമിച്ചവർ സർക്കാർ പാനലിൽ ഉള്ളവരല്ലെന്നും കത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

കൂടരഞ്ഞിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു

കോഴിക്കോട്: കൂടരഞ്ഞി കൽപ്പിനിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൂടരഞ്ഞി മണിമല ജോണി ( 60), ഭാര്യ മേരി ( 55), മകൾ ജാനറ്റ്, ജോണിയുടെ സഹോദരി ഫിലോമിന (65) എന്നിവർക്കാണ് വെട്ടേറ്റത്. ജോണിയുടെ സഹോദരൻ്റെ മകൻ ജോബിഷാണ് വെട്ടിയത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.

വീണ് പരിക്കേറ്റു, പ്രൊഫസർ എം.കെ. സാനുവിൻ്റെ ആരോഗ്യനില ഗുരുതരം

പ്രശസ്ത സാഹിതകാരനും പ്രാസംഗികനും അധ്യാപകനുമൊക്കെ ആയ പ്രൊഫസർ എം.കെ. സാനുവിന് വീണ് പരിക്കേറ്റു. വീഴ്ചയിൽ കഴുത്തിനും ഇടുപ്പെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ശ്വാസകോശത്തിൽ ഉണ്ടായ അണുബാധയെ തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്ത തിരികെ ചുമതലകളിലേക്ക്

ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്ത തിരികെ ചുമതലകളിലേക്ക്. അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടി റദ്ദാക്കി. ഓർത്തഡോക്സ് സഭ സുന്നഹദോസിൻ്റേതാണ് ഈ തീരുമാനം. അടൂർ - കടമ്പനാട് ഭദ്രാസന മെത്രാപൊലീത്ത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ, സെമിനാരികൾ എന്നിവയുടെ ചുമതലകൾ തിരികെ നൽകി.

നോണ്‍ ഫീച്ചർ വിഭാഗം (പ്രത്യേക പരാമർശം) 

മലയാളം ഡോക്യുമെന്ററി, നേകല്‍ - ക്രോണിക്കിള്‍സ് ഓഫ് ദ പാഡി മാന്‍‌ (എം.കെ. രാമദാസ്)

ഫീച്ചർ ഫിലിം വിഭാഗം അവാർഡുകൾ പ്രഖ്യാപിക്കുന്നു

റി റെക്കോർഡിങ് മിക്സർ - എം.ആർ. രാജാകൃഷ്ണന്‍ - ആനിമല്‍

മികച്ച തെലുങ്ക് ചിത്രം - ഭഗവന്ത് കേസരി

മികച്ച തമിഴ് ചിത്രം - പാർക്കിങ്

മികച്ച മലയാളം ചിത്രം - ഉള്ളൊഴുക്ക്

മികച്ച കന്നഡ ചിത്രം:  കണ്ടീലു

മികച്ച സ്റ്റണ്ട് കൊറിയോഗ്രഫി - ഹനു-മാന്‍ 

മികച്ച കൊറിയോഗ്രഫി - വൈഭവ് മെർച്ചന്റ് (റോക്കി ഓർ റാണി കി പ്രം കഹാനി)

മികച്ച സംഗീത സംവിധാനം - ജി.വി. പ്രകാശ് (വാത്തി)

മികച്ച മേക്കപ്പ്, കോസ്റ്റ്യാം - ശ്രീകാന്ത്  ദേശായ് (സാം ബഹദൂർ)

മികച്ച തിരക്കഥ - സായ് രാജേഷ് നീലം- ബേബി (തെലുങ്കു), രാംകുമാർ ബാലകൃഷ്ണന്‍- പാർക്കിങ് (തമിഴ്)

മികച്ച ഛായാഗ്രഹണം -   ദ കേരള സ്റ്റോറി  (പ്രസന്താനു മൊഹപാത്ര)

മികച്ച സഹനടി -   ഉർവശി (ഉള്ളൊഴുക്ക്)

മികച്ച സഹനടൻ -    വിജയരാഘവൻ (പൂക്കാലം)

മികച്ച നടി- റാണി മുഖർജി (മിസിസ് ചാറ്റർജി വേഴ്സസ് നോർവേ)

മികച്ച സംവിധായകന്‍ -  ദ കേരള സ്റ്റോറി സുദീപ്തോ സെൻ 

മികച്ച നവാഗത സംവിധായകൻ: ആശിഷ് ബേണ്ടെ

മികച്ച നടന്‍ - ഷാരൂഖ് ഖാൻ (ജവാന്‍), വിക്രാന്ത് മാസെ (12th ഫെയില്‍)

ജനപ്രിയ ചിത്രം - റോക്കി ഓർ റാണി കി പ്രേം കഹാനി

മികച്ച ദേശീയോദ്ഗ്രഥന ചിത്രം-   സാം ബഹാദുർ

മികച്ച കുട്ടികളുടെ ചിത്രം: നാൾ 2 (മറാത്തി)

മികച്ച ചിത്രം - 12th ഫെയില്‍

12ത്ത് ഫെയില്‍
12ത്ത് ഫെയില്‍

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; പ്രതികൾ റിമാൻഡിൽ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കേസിൽ കീഴടങ്ങിയ വിനീത, രാധാകുമാരി എന്നിവരെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഇവർക്കായി കസ്റ്റഡി അപേക്ഷ നൽകും. 50 ലക്ഷം രൂപ തട്ടിയെടുത്തതിന് രേഖകൾ ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.

ഇംഗ്ലണ്ടിന് 18 റൺസ് ലീഡ്; മഴ കളി മുടക്കി

ഓവൽ ടെസ്റ്റിൽ ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ടിനും ബാറ്റിങ് തകർച്ച. രണ്ടാം ദിനം മഴമൂലം കളി തടസപ്പെടുമ്പോൾ ഇംഗ്ലണ്ട് 248/8 എന്ന നിലയിലാണ്.

ഇന്ത്യയുടെ 224ന് മറുപടിയായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 48 ഓവറിൽ 242/8 എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്. സാക് ക്രൗളി (64), ബെൻ ഡക്കറ്റ് (43), ഹാരി ബ്രൂക്ക് (48), ജോ റൂട്ട് (29), ഒലീ പോപ് (22) എന്നിവർ ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിരയും വാലറ്റവും നിരാശപ്പെടുത്തി.

കലാഭവന്‍ നവാസ് അന്തരിച്ചു

സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് (51) അന്തരിച്ചു. കൊച്ചിയിലെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇംഗ്ലണ്ട് 247ന് പുറത്ത്

ഇംഗ്ലണ്ട് 247ന് പുറത്ത്. ഓവൽ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 247ന് പുറത്ത്. ഇംഗ്ലണ്ടിന് ആദ്യ ഇന്നിംഗ്സിൽ 23റൺസിന്റെ ലീഡ്. പ്രസിദ്ധ് കൃഷ്ണയ്ക്കും മുഹമ്മദ് സിറാജിനും നാല് വിക്കറ്റ്.

News Malayalam 24x7
newsmalayalam.com