ജെയ്നമ്മ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവായി പുതിയ തെളിവുകൾ. പ്രതിയെന്ന് സംശയിക്കുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ്റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും അന്വേഷണ സംഘം കണ്ടെത്തി.
ഏറ്റുമാനൂർ വെട്ടിമുകളിലെ സെബാസ്റ്റ്യൻ്റെ ഭാര്യ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു ആയുധങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കോട്ടയം ക്രൈംബ്രാഞ്ച് സംഘം ഇവിടെയെത്തി പരിശോധന നടത്തിയത്. നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ് സെബാസ്റ്റ്യനുള്ളത്.
ജയ്നമ്മയെ പരിചയം ഉണ്ടായിരുന്നെന്നാണ് സെബാസ്റ്റ്യൻ്റെ മൊഴി. പ്രാർത്ഥന സംഘങ്ങളിലൂടെയാണ് ജയ്നമ്മയെ പരിചയപ്പെട്ടത്. ആലപ്പുഴ കൃപാസനത്തിലടക്കം ജയ്നമ്മക്കൊപ്പം പോയിട്ടുണ്ട്. എന്നാൽ ജയ്നമ്മയുടെ തിരോധാനം സംബന്ധിച്ച ചോദ്യങ്ങൾക്ക് സെബാസ്റ്റ്യൻ ഇതുവരെ ഉത്തരം നൽകിയിട്ടില്ല.
വടകര യുവാവിനെ കാർ ഇടിച്ച് വീഴ്ത്തി നിർത്താതെ കടന്നുകളഞ്ഞു. വടകര വള്ളിക്കാടാണ് സംഭവം. മുട്ടുങ്ങൽ വള്ളിക്കാട് അമൽ കൃഷ്ണയെയാണ് കാറിടിച്ചത്. വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്യാട് കോളശേരി മീത്തല്‍ സജിന്‍ലാല്‍, കോളശ്ശേരി ബിജീഷ് എന്നിവരാണ് മരിച്ചത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ പുരോഗമിക്കുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടു.
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെയും കോസ്റ്റൽ പൊലീസ് എത്തി രക്ഷിച്ചു. പൂന്തുറ സ്വദേശിയുടെ ലഹിയാ ബേബി ജോൺ എന്ന വള്ളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം.
കോഴിക്കോട് കോവൂർ-ഇരിങ്ങാടാൻ പള്ളി റോഡിൽ വീണ്ടും ബൈക്ക് യാത്രികരുടെ അഭ്യാസം. ബൈക്കുമായി അഗ്നിശമന സേനയുടെ വാഹനത്തിന് മുന്നിൽ നിന്ന് യുവാവ് തടസം സൃഷ്ടിക്കുകയായിരുന്നു. യുവാവ് ഉപയോഗിച്ചത് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കാണ്.
നാട്ടുകാർ ഇടപെട്ടപ്പോഴേക്കും യുവാവ് ബൈക്കുമായി കടന്നുകളഞ്ഞു. വെള്ളിമാട്‌കുന്ന് ഫയർ ആൻഡ് റെസ്ക്യു ഓഫീസിൽ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് പോയ സേനയുടെ വാഹനമാണ് യുവാവ് തടഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം കൊട്ടാരക്കരയിൽ പൊളിച്ചിട്ട റോഡിൽ തെറിച്ച് വീണ് ബൈക്ക് യാത്രികന് പരിക്ക്. തേവലപ്പുറം സ്വദേശി വിപിന് ഗുരുതര പരിക്ക്. റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല. റോഡിൽ കൂട്ടിയിട്ടിരുന്ന ടാറിലും മണലിലും ബൈക്ക് തെന്നിയാണ് അപകടം ഉണ്ടായത്.
മയക്കുവെടി വെച്ച ചുരുളി കൊമ്പൻ്റെ (പിടി 5) ചികിത്സ ആരംഭിച്ചു. വലത് കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്.
തൃശ്ശൂർ കേച്ചേരിയിൽ ആന ഇടഞ്ഞു. ഇതോടെ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ ഉൾപ്പെടെ ഒരു മണിക്കൂറോളം റോഡിൽ കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാപ്പാന്മാർ ആനയെ തളച്ചു.
മാന്തുരുത്തിയിൽ ഏറെ നേരത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ചുരുളി കൊമ്പനെ വിജയകരമായ മയക്കുവെടി വെച്ച് ചികിത്സിച്ചതോടെ 'പിടി 5 ദൗത്യം' വിജയം കണ്ടു. ആനയ്ക്ക് റേഡിയോ കോളർ പിടിപ്പിച്ചിട്ടുണ്ട്. കൊമ്പന് ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം പറഞ്ഞു. കാഴ്ചക്കുറവ് പരിഹരിക്കാനുള്ള മരുന്നും നൽകിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലെന്ന് വി.ഡി. സതീശന്‍. ബംഗളൂരു സെന്‍ട്രലില്‍ കൃത്രിമത്തിലൂടെ ചേര്‍ത്തത് ഒരു ലക്ഷത്തിലധികം വോട്ടുകള്‍.
ഒറ്റമുറി വീട്ടില്‍ അറുപതോള വോട്ടര്‍മാര്‍. രാജ്യത്ത് വ്യാപകമായ അഴിമതിയെന്നും നീതിപൂര്‍വമായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മോദിക്ക് അധികാരത്തില്‍ ഇരിക്കാനുള്ള അര്‍ഹതയില്ലെന്നും വി.ഡി സതീശൻ
വോട്ട് മോഷണം ആരോപണത്തില്‍ സത്യപ്രസ്താവന നല്‍കിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
വോട്ട് മോഷണത്തിനെതിരായ റാലിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ബംഗളൂരുവില്‍
കൃഷിയിടത്തിലെ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി (48) ആണ് മരിച്ചത്
ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു
വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കുവാനായി പോയപ്പോഴായിരുന്നു അപകടം
പറമ്പിലെ മോട്ടോര്‍ പുരയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണ് അതില്‍ നിന്നാണ് ജോലിക്ക് ഷോക്കേറ്റത്
പരിക്കേറ്റ ജൂലിയെ ഉടനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
എരുമപ്പെട്ടി കുണ്ടന്നൂരില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്
കോട്ടയം പ്രവിത്താനത്തെ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസുകാരി മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ സുനില്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മ ജോമോള്‍ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജോമോള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു.
നെടുമങ്ങാട് ചാരുമ്മൂട് മാണിക്യപുരത്ത് ഫാസ്റ്റ് ഫുഡ് കടയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കടയുടമ വിജയന്‍ ആണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ വിജയന്‍ മാത്രമാണ് കടയിലുണ്ടായിരുന്നത്.
സഹായത്തിന് എത്തിയ ഭാര്യ മടങ്ങിയതിനുശേഷമായിരുന്നു അപകടം. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പൊട്ടിത്തെറിച്ചത് കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടർ
വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി
15 ഏജന്റുമാരില്‍ നിന്ന് 1,46,375 രൂപ പിടിച്ചെടുത്തു
ഏഴ് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്ന് ഒളിപ്പിച്ചുവെച്ച നിലയില്‍ 37,850 രൂപ കണ്ടെത്തി
നാല് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 15,190 കണ്ടെത്തി
9,65,905 രൂപ കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തി
ഛത്തീസ്ഗഡിലെ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഒഡീഷയില്‍ ഉണ്ടായത്
ഒഡീഷയില്‍ നടന്ന ആക്രമണം പൈശാചികം
തുടര്‍ച്ചയായി ഭരണഘടനയെ വെല്ലുവിളിക്കുന്നു
കന്യാസ്ത്രീകള്‍ മാത്രമല്ല ഭരണഘടനയും കല്‍തുറങ്കലിലാണ്
ഒഡീഷ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കും
സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി
15 ഏജൻ്റുമാരിൽ നിന്ന് 1,46,375 രൂപ പിടിച്ചെടുത്തു. ഏഴ് സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ഒളിപ്പിച്ചുവെച്ച നിലയിൽ 37,850 രൂപ കണ്ടെത്തി. നാല് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത 15,190 കണ്ടെത്തി. 9,65,905 രൂപ കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തി
വോട്ട് മോഷണ ആരോപണത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ. രാഹുൽ ഉന്നയിച്ച ചോദ്യങ്ങൾ ഗുരുതരം. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെയും ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും വിശ്വാസ്യത നശിപ്പിക്കരുത്. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച തരൂർ വോട്ട് മോഷണ ആരോപണത്തിൽ കോൺഗ്രസിനെ പിന്തുണച്ചത് ശ്രദ്ധേയമാണ്.
സിപിഐ ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഐഎമ്മിനും എതിരെ രൂക്ഷ വിമർശനം.നിലപാടുകളിൽ സിപിഐഎം വെള്ളം ചേർക്കുന്നു.സിപിഐഎമ്മിന്റെ വകുപ്പുകളിൽ അനധികൃത നിയമനങ്ങൾ എന്നും ആരോപണം
മംഗലപുരത്ത് ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്നു. തിരുവനന്തപുരം കോരാണി സ്വദേശിനിയായ അംബികയുടെ രണ്ട് പവൻ വരുന്ന മാലയാണ് ഇന്നലെ ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും മംഗലപുരം പൊലീസ് പറഞ്ഞു.
ഭാര്യയുടെ ഗർഭ ശുശ്രൂഷയ്ക്കായി കൊലക്കേസ് പ്രതിയായ ഭർത്താവിന് അടിയന്തര പരോൾ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉത്സവത്തിനും പെരുന്നാളിനും കുടുംബ ടൂറിനുമെല്ലാം പരോൾ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി. അസാധാരണ സാഹചര്യത്തില്ലാതെ പരോൾ അനുവദിക്കില്ലെന്നും കോടതി.
കേന്ദ്രഗവൺമെൻ്റ് പ്രഖ്യാപിച്ച ഇൻസൻറ്റീവ് വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആശമാരുടെ പ്രതിഷേധം. ഈ മാസം 20 ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ നിന്നും എൻ.എച്ച്.എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 9 ഡിമാൻ്റുകൾ ഉന്നയിച്ചാണ് പ്രതിഷേധം.
പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീൽ സമർപ്പിച്ചു. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ
ഗായിക പുഷ്പവതിക്കെതിരായ അടൂരിന്റെ പ്രസ്താവന പുരുഷാധിപത്യ ദളിത് വിരുദ്ധ നിലപാടെന്ന് വിമർശിച്ച് ഡബ്ല്യൂസിസി. സിനിമ നയ രൂപീകരണ കോൺക്ലേവിലെ അഭിപ്രായപ്രകടനങ്ങളിലൂടെ അടൂർ തൻ്റെ സവർണ്ണ ജാതീയ ലിംഗഭേദ വീക്ഷണം തുറന്ന് കാട്ടി. നടി ഉർവശിക്കും ശ്വേതാ മേനോനും നിർമാതാവ് സാന്ദ്ര തോമസിനും പിന്തുണ അറിയിച്ചും കുറിപ്പ്.
അമ്മ സംഘടനയിലെ നിലവിലെ അവസ്ഥയിൽ സങ്കടം ഉണ്ടെന്നും, പരിഹരിക്കാൻ വലിയ നടന്മാരുടെ ഇടപെടൽ വേണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ കോഴിക്കോട് പറഞ്ഞു. ശ്വേതാ മേനോൻ വിഷയത്തിൽ ഒന്നും പറയാനില്ലെന്നും പ്രേംകുമാർ പറഞ്ഞു.
സിനിമ മേഖലയെ തകർക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ശ്വേതാ മേനോന് എതിരായ കേസിന് പിന്നിലെന്ന് സംവിധായകൻ വിനയൻ. അമ്മ സംഘടനയുടെ അവസ്ഥ വളരെ മോശമാണ്. നേതൃത്വത്തിലേക്ക് മോഹൻലാലോ മമ്മൂട്ടിയോ വരണമെന്ന് വിനയൻ.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ മരിച്ചതിനെ തുടർന്ന് നിശ്ചയിച്ച നഷ്ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് ഹൈക്കോടതി അനുമതി നൽകി. ' ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ട ഏഴ് ലക്ഷം രൂപ പിൻവലിക്കാനാണ് ഉപാധികളോടെ അനുമതി.
ദേശം കുന്നുംപുറത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ വീടിനോട് ചേർന്ന ഷെഡ് കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണച്ചിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
കോഴിക്കോട് കൊടിയത്തൂരിൽ വീട്ടിൽ കയറി ആക്രമണം രണ്ടര വയസുള്ള കുഞ്ഞിനടക്കം മൂന്നു പേർക്ക് പരിക്ക്. കൊടിയത്തൂർ കാരകുറ്റി സ്വദേശികളായ മുഹമ്മദ് റിസാൽ ഭാര്യ ഫസീല, രണ്ടര വയസുകാരൻ അലീൽ ജവാദ് എന്നിവർക്കാണ് പരുക്കേറ്റത്. റിസാലിന്റെ ബന്ധുവായ സ്വലൂപ് ആണ് ആക്രമണം നടത്തിയത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
പിണറായി സർക്കാർ പ്രയോഗത്തിനെതിരെ വിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം. പിണറായി സർക്കാർ എന്ന പ്രയോഗം വേണ്ടെന്നും എൽഡിഎഫ് സർക്കാർ മതിയെന്നും സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സമ്മേളനത്തിൽ രൂക്ഷ വിമർശനവും പരിഹാസവുമുയർന്നു.
ആലുവയിൽ വെളിച്ചെണ്ണ മോഷ്ടിച്ച അസം സ്വദേശി ജാവേദ് അലി (23)യാണ് പിടിയിൽ. പെരുമ്പാവൂർ ഭായ് കോളനിയിൽ നിന്നാണ് പ്രതിയെ ആലുവ പൊലീസ് പിടികൂടിയത് 600 രൂപ വിലയുള്ള 30 കുപ്പി വെളിച്ചെണ്ണയാണ് മോഷ്ടിച്ചത്.