ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ, ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും പ്രഖ്യാപിച്ചു.

ഇലക്ട്രിക് ഓട്ടോ വാങ്ങുന്ന തൊഴിലാളികൾക്ക് 40,000 രൂപ നൽകും. സ്മാർട്ട് ഓട്ടോ സ്റ്റാൻഡുകൾ നിർമിക്കും. ഇതിനായി 20 കോടി വകയിരുത്തി.

ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
കേരളത്തിലെ ശിശു മരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവ്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:

  • ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി

  • ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി

  • കാന്‍സര്‍, എയ്ഡ്‌സ് രോഗികളുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ ഉയര്‍ത്തി

  • തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പയെടുക്കാന്‍ ബോര്‍ഡ്

  • തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കും

  • മുന്‍ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും

  • സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യാപനം

  • സ്‌കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടി

  • ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസം വേതനം 1000 രൂപ വര്‍ധിപ്പിച്ചു

  • അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസം വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു

  • ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപ വര്‍ധന

  • ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വരുമാനത്തില്‍ 1000 രൂപയുടെ വര്‍ധന

  • മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ 100 കോടി

  • കെഎസ്ഇബിക്ക് കീഴിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ 1238 കോടി

  • വയനാട് പാക്കേജ് 50 കോടി

  • കുട്ടനാട് പാക്കേജ് 75 കോടി

  • കുടുംബ ശ്രീയുടെ ബജറ്റ് വിഹിതം 275 കോടിയായി ഉയര്‍ത്തി

  • ഗുണമേന്മയുള്ള ചിക്കന്‍ ലഭ്യമാക്കാനുള്ള കേരള ചിക്കന്‍ വ്യാപിപ്പിക്കും

  • ക്ഷീര കര്‍ഷകര്‍ക്ക് 4 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

  • കാരുണ്യ പദ്ധതിക്ക് പുറത്തുള്ള ആളുകള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com