

തിരുവനന്തപുരം: ബജറ്റില്‍ ഇക്കുറിയും ലൈറ്റ് മെട്രോ ഇടംപിടിച്ചപ്പോള്‍ മലബാറില്‍ പുതിയൊരു സ്റ്റേഡിയം കൂടി ഉള്‍ക്കൊണ്ടിട്ടുണ്ട്. പ്രവാസി നിക്ഷേപം, കേരളത്തെ ബ്രാന്‍ഡാക്കല്‍ തുടങ്ങിയ ചെറിയ ബജറ്റിലുള്ള പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കാം.
മലബാറില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം
മലബാറില്‍ അന്താരാഷ്ട്ര സൗകര്യോങ്ങളോട് കൂടിയ അന്താരാഷ്ട്ര ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. 50 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
ബ്രാന്‍ഡ് കേരളം
സുഗന്ധവ്യഞ്ജനങ്ങളും സമുദ്രോത്പന്നങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, ആയുര്‍വേദ കൂട്ടുകള്‍, കശുവണ്ടി, കയര്‍ എന്നിവയുടെ ഗുണനിലവാരം ലോക പ്രശസ്തമാണ്. എന്നിരുന്നാലും ഇവയുടെ ബ്രാന്‍ഡിങ്ങും ഉത്പാദകരിലേക്ക് നേരിട്ട് അതിന്റെ ഗുണം എത്തുന്നതിനുമായി ഒരു മകിച്ച വിപണി വികസന സംരംഭമായി ബ്രാന്‍ഡ് കേരളം സര്‍ക്കാര്‍ ആരംഭിക്കും.
കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍
അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഈ വികസനത്തെ സാമ്പത്തികമായി ശക്തവും പരിസ്ഥിതി സൗഹൃദവുമായ മത്സര ക്ഷമതയുള്ള നഗരങ്ങളാക്കി മാറ്റുന്നതിനായാണ് കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍ എന്ന പദ്ധതി. ഇതിനായി 100 കോടി രൂപ നീക്കി വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ലൈറ്റ് മെട്രോ
ലൈറ്റ് മെട്രോ പദ്ധതി കോഴിക്കോടും തിരുവനന്തപുരത്തും സ്ഥാപിക്കും. കൊച്ചിയില്‍ നിലവിലുള്ള അതോരിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപയാണ് വകയിരുത്തുന്നത്.
പ്രവാസി നിക്ഷേപം വര്‍ധിപ്പിക്കാന്‍ പദ്ധതി
പ്രവാസി നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി അവര്‍ നിക്ഷേപകരായും സംരംഭകരായും മാറേണ്ടതുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍, ടൂറിസം, കാര്‍ഷിക മൂല്യ വര്‍ധിത സംരംഭങ്ങള്‍, ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം എന്നിവയില്‍ കൂട്ടായ നിക്ഷേപം നടത്താന്‍ കഴിയും. ഇതിനായി പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.
ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്
പെരുമ്പാവൂര്‍ ഇന്ത്യയിലെ തന്നെ വലിയ പ്ലൈവുഡ് നിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ്. കൊച്ചി ആലുവ പെരുമ്പാവൂര്‍ ബെല്‍റ്റിനെ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രമാക്കി മാറ്റും. 10 കോടി രൂപയാണ് പദ്ധതിക്കായി വിലയിരുത്തിയത്.
ഭൂപരിഷ്‌കരണം 2
സമഗ്രമായ ലാന്‍ഡ് മാനേജ്‌മെന്റ് നയം രൂപീകരിച്ച് കേരളത്തിലെ വ്യവസായ-അടിസ്ഥാന വികസനത്തിന് തടസമാകുന്ന നിയമപരമായ അവ്യക്തതകള്‍ പരിഹരിക്കും. ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ പൊതുമേഖലാ ഭൂമകിള്‍ കണ്ടെത്തി പ്രയോജനപ്പെടത്തും.