വി.ഡി.സതീശൻ സർക്കാരിലെ മന്ത്രിമാരെ ഇന്നറിയാം; പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും

ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവർണർക്ക് മന്ത്രിമാരുടെ പട്ടിക കൈമാറും
The ministers in the V.D. Satheesan cabinet are known today
വി.ഡി മന്ത്രിസഭയിലെ മന്ത്രിമാരെ ഇന്നറിയാം
Published on
Updated on

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിൽ മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം. അന്തിമപട്ടിക രണ്ട് മണിക്ക് ഗവർണർക്ക് കൈമാറും. ധനകാര്യം മുഖ്യമന്ത്രിക്ക് തന്നെയെന്നാണ് സൂചന.

ആഭ്യന്തരം രമേശ് ചെന്നിത്തലയ്ക്ക് തന്നെ നൽകുമെന്നാണ് വിവരം.ഇന്നലെ ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയത്. ഇന്നും രാവിലെ ചർച്ച തുടരുമെന്നാണ് വിവരം.

The ministers in the V.D. Satheesan cabinet are known today
മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാർ; തീരുമാനം ഘടകകക്ഷി ചർച്ചയിൽ

എല്ലാ കക്ഷികളുമായുള്ള ചർച്ച കഴിഞ്ഞാൽ മാത്രമേ യുഡിഎഫ് തീരുമാനം പ്രഖ്യാപിക്കുക.  ഉമ്മൻചാണ്ടി മന്ത്രിസഭയിലേതിന് സമാനമായി സതീശൻ മന്ത്രിസഭയിലും ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

The ministers in the V.D. Satheesan cabinet are known today
ടീം വി.ഡി ലോഡിങ്... മന്ത്രിസ്ഥാനം ഉറപ്പിച്ച് ബിന്ദു കൃഷണയും എ.പി. അനിൽകുമാറും

രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്. എം. ലിജു, ചാണ്ടി ഉമ്മൻ എന്നിവർക്ക് പുറമെ എ.പി. അനിൽകുമാറും ബിന്ദു കൃഷ്ണയും കൂടി വി.ഡി. സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ട്. 

News Malayalam 24x7
newsmalayalam.com