വി.ഡിയുടെ കരംപിടിച്ച് പിണറായി; മുൻ മുഖ്യമന്ത്രിയെ കാണാൻ സതീശനെത്തി

പിണറായി വിജയനെ കാണാൻ വി.ഡി. സതീശൻ വസതിയിലെത്തി
Satheesan arrived to meet Pinarayi Vijayan
വി.ഡി. സതീശൻ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
Published on
Updated on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. രാവിലെ 12.13ഓടെ ബേക്കറി ജംഗ്ഷനിലെ വസതിയിലെത്തിയാണ് സതീശൻ പിണറായി വിജയനെ കണ്ടത്. പിണറായിയും കുടുംബാംഗങ്ങളും നിയുക്ത മുഖ്യമന്ത്രിയെ പുറത്തേക്ക് ഇറങ്ങി വന്ന് സ്വീകരിച്ചു.

പിണറായി വിജയൻ്റെ ഭാര്യ കമല, മകൾ വീണ, കൊച്ചു മകനും സതീശനെ വീട്ടിലേക്ക് ക്ഷണിച്ചു. കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവിനെ കാണാനാണ് താൻ വന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശൻ പറഞ്ഞു. 10 വർഷകാലം കേരളത്തെ നയിച്ച നേതാവാണ്, ഇനി എല്ലാകാര്യത്തിനും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

Satheesan arrived to meet Pinarayi Vijayan
ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം; ജോസഫ് വാഴയ്ക്കനെയും അന്‍വര്‍ സാദത്തിനെയും ചുമതലപ്പെടുത്തി വി.ഡി. സതീശന്‍

തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പിണറായിയെ ക്ഷണിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു. മുൻ സർക്കാർ കൊണ്ടുവന്ന വികസനപ്രവർത്തനങ്ങൾ നിർത്തിവയ്ക്കില്ല, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും.

അല്ലാതെ മുൻ സർക്കാരിൻ്റെ പരിഷ്കാരങ്ങൾ നിർത്തിവയ്ക്കില്ല. തുടർ ഭരണമാണ് വരുകയെന്നും സതീശൻ പറഞ്ഞു. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി വിജയൻ മാധ്യമങ്ങളോട് ഒന്നും സംസാരിച്ചില്ല. പിന്നീട് സംസാരിക്കാമെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

Satheesan arrived to meet Pinarayi Vijayan
സതീശന് വേണ്ടി മുസ്ലീം ലീഗ് പ്രത്യേക ഇടപെടൽ നടത്തിയിട്ടില്ല, മുഖ്യമന്ത്രി സ്ഥാനം പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരം: മുനവ്വറലി തങ്ങൾ
News Malayalam 24x7
newsmalayalam.com