തിരുവനന്തപുരം: യുഎസിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ പുലർച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രിയെത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ഈ മാസം അഞ്ചാം തീയ്യതിയാണ് മുഖ്യമന്ത്രി മിനിസോട്ടയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായ് പോയത്. നേരത്തേയും അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലെത്തിയത്.