പത്ത് സീറ്റിൽ തന്നെ മത്സരിക്കണം; വിട്ടുവീഴ്ച വേണ്ടെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി

കാറ്റ് മാറി വീശിയത് എല്ലാവരുടെയും പ്രവർത്തനത്തിൻ്റെ ഫലമെന്ന് പി.ജെ. ജോസഫ്...
പത്ത് സീറ്റിൽ തന്നെ മത്സരിക്കണം; വിട്ടുവീഴ്ച വേണ്ടെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി
Source: News Malayalam 24x7
Published on
Updated on

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിൽ വിട്ടുവീഴ്ച വേണ്ടന്ന് കേരളാ കോൺഗ്രസ് ഹൈ പവർ യോഗത്തിൽ ആവശ്യം. പത്ത് സീറ്റിൽ തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കോൺഗ്രസും കേരളാ കോൺഗ്രസും കഴിഞ്ഞ തവണ 20 ശതമാനം സീറ്റുകളിലെ വിജയം നേടിയുള്ളു. കോട്ടയത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളാ കോൺഗ്രസിന്റെ സീറ്റ് വിഭജന ചർച്ചകൾക്കും സ്ഥാനാർഥി നിർണയത്തിനും പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനെ യോഗം ചുമതലപ്പെടുത്തി.

പത്ത് സീറ്റിൽ തന്നെ മത്സരിക്കണം; വിട്ടുവീഴ്ച വേണ്ടെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി
"സ്വാമിയേ ശരണമയ്യപ്പാ, എന്നെ വിട്ടേക്കൂ"; ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി ജയറാം

നാല് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചയിൽ പി.ജെ. ജോസഫ് അതൃപ്തി പരസ്യമാക്കി. കാറ്റ് മാറി വീശിയത് എല്ലാവരുടെയും പ്രവർത്തനത്തിൻ്റെ ഫലമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്ത അടിസ്ഥാന രഹിതമെന്നും പി.ജെ. ജോസഫ്.

News Malayalam 24x7
newsmalayalam.com