കേരള കോൺഗ്രസ് (ജെ) നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പ്രിൻസ് ലൂക്കോസ്
പ്രിൻസ് ലൂക്കോസ്Source: News Malayalam 24x7
Published on: 
Updated on: 

കോട്ടയം: കേരള കോൺഗ്രസ് (ജെ) നേതാവ് പ്രിൻസ് ലൂക്കോസ് (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ തെങ്കാശിക്ക് സമീപം ട്രെയിനിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രിൻസ് ലൂക്കോസ്
എങ്ങും പുലിച്ചുവടും പുലിത്താളവും; തൃശൂരിനെ വിറപ്പിക്കാൻ പുലി വീരന്മാർ ഇന്ന് ഇറങ്ങും

കോട്ടയം പെരുമ്പായിക്കാട് സ്വദേശിയായ പ്രിൻസ് ലൂക്കോസ് കേരള കോൺഗ്രസ് (ജോസഫ് ) ഉന്നതാധികാര സമിതി അംഗം ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു. കേരള കോൺഗ്രസ്‌ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകൻ ആണ്. യൂത്ത് ഫ്രണ്ട്, കെഎസ്‌സി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു.

News Malayalam 24x7
newsmalayalam.com