പാലായിൽ ജോസ് കെ. മാണിക്ക് ജയമുറപ്പെന്ന് കേരള കോൺഗ്രസ് എം; കാഞ്ഞങ്ങാട് ഒഴികെ മുഴുവൻ സീറ്റുകളും നേടുമെന്ന് കേരള കോൺഗ്രസ് ജെ

എൻ. ജയരാജൻ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മാണി വിഭാഗം വിലയിരുത്തുന്നു
പാലായിൽ ജോസ് കെ. മാണിക്ക് ജയമുറപ്പെന്ന് കേരള കോൺഗ്രസ് എം; കാഞ്ഞങ്ങാട് ഒഴികെ മുഴുവൻ സീറ്റുകളും നേടുമെന്ന് കേരള കോൺഗ്രസ് ജെ
Published on
Updated on

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ടു ദിവസങ്ങൾ ബാക്കി നിൽക്കെ വിജയപ്രതീക്ഷയിൽ കേരള കോൺഗ്രസ് പാർട്ടികൾ. പാലായിൽ വിജയമുറപ്പെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ പക്ഷം. മാണി സി. കാപ്പന് എതിരായ വികാരം ജോസ് കെ. മാണിക്ക് ഗുണം ചെയ്‌തെന്നാണ് പാർട്ടിയുട വിലയിരുത്തൽ. കാഞ്ഞിരപ്പള്ളിയിൽ ഏകപക്ഷീയ മത്സരമാണ് നടന്നത്. എൻ. ജയരാജൻ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മാണി വിഭാഗം വിലയിരുത്തുന്നു.

അതേസമയം രണ്ടു സീറ്റുകൾ വിട്ടു നൽകി മത്സരിച്ച തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് ഒഴികെ മുഴുവൻ സീറ്റിലും വിജയിക്കുമെന്നാണ് കേരള കോൺഗ്രസ് ജെയുടെ കണക്ക് കൂട്ടൽ. കടുത്തുരുത്തി, തൊടുപുഴ, ഇരിങ്ങാലക്കുട, കുട്ടനാട്, തിരുവല്ല, കോതമംഗലം സീറ്റുകൾ ഉറപ്പായും ജയിക്കുമെന്നും അഭിമാനകരമായ നേട്ടമുണ്ടാകുമെന്നും ജോസഫ് വിഭാഗവും അവകാശപ്പെടുന്നു.

പാലായിൽ ജോസ് കെ. മാണിക്ക് ജയമുറപ്പെന്ന് കേരള കോൺഗ്രസ് എം; കാഞ്ഞങ്ങാട് ഒഴികെ മുഴുവൻ സീറ്റുകളും നേടുമെന്ന് കേരള കോൺഗ്രസ് ജെ
ജനകീയ ഹോട്ടലുകൾ കടുത്ത പ്രതിസ​ന്ധിയിൽ, പൂട്ടിയത് 543 ഹോട്ടലുകള്‍; സര്‍ക്കാര്‍ കയ്യൊഴിഞ്ഞെന്ന് കുടുംബശ്രീ
News Malayalam 24x7
newsmalayalam.com