

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ മഴ ലഭിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്. പ്രതിദിന ഉപയോഗം 101 ദശലക്ഷം യൂണിറ്റായാണ് കുറഞ്ഞിരിക്കുന്നത്.
വ്യാഴാഴ്ചയിലെ ഉപയോഗം 107 ദശലക്ഷം യൂണിറ്റായിരുന്നു. ഒരാഴ്ചയ്ക്കിടെ ഉപയോഗത്തിൽ കുറവ് വന്നത് 17 ദശലക്ഷം യൂണിറ്റാണ്. തിങ്കളാഴ്ച ഉപയോഗിച്ച 118 ദശലക്ഷ്മി യൂണിറ്റ് ആയിരുന്നു സർവകാല റെക്കോർഡ്.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ സാധിക്കും എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. പുറത്ത് നിന്നും വൈദ്യുതി ലഭിച്ചതുൾപ്പെടെ വൈദ്യുതി പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും അധികൃതർ പറയുന്നു.