"ലൗ ജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ്, അതാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തത്"; വിവാദ പ്രസംഗവുമായി ആർ. ശ്രീലേഖ

ദുരനുഭവം ഉണ്ടായപ്പോൾ ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ഒരു സഹായവും ലഭിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു.
R Sreelekha IPS
Published on
Updated on

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ പോലും കണ്ണടച്ചിരിക്കുന്ന സർക്കാരാണ് ഉള്ളതെന്നും അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തതെന്നും വിവാദ പ്രസംഗവുമായി ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ. ദുരനുഭവം ഉണ്ടായപ്പോൾ ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ഒരു സഹായവും ലഭിച്ചില്ലെന്നും ഡിജിപി പോലും കൂടെ നിന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തൻ്റെ കൂടെ നിൽക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടിൽ പൂട്ടിയിട്ടു. പൊലീസിൻ്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയെടുത്തു? ഇതാണ് കേരളത്തിൻ്റെ അവസ്ഥ.

R Sreelekha IPS
ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്ന് ചാണ്ടി ഉമ്മൻ; മുതലക്കണ്ണീർ ഒഴുക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് വർഗീസ് ജോർജ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'ബ്രഞ്ച് വിത്ത് ശ്രീലേഖ' എന്ന പരിപാടിയിലായിരുന്നു ആർ. ശ്രീലേഖയുടെ ഈ വിവാദ പരാമർശം.

News Malayalam 24x7
newsmalayalam.com