"എസ്.എം.എ രോഗികൾക്കുള്ള മരുന്ന് സർക്കാരിൻ്റെ കയ്യിലുണ്ട്"; പിന്നെ എന്തിനാണ് ക്യാംപെയിനെന്ന് മന്ത്രി കെ. മുരളീധരൻ

ഇന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലി രണ്ട് കോടി രൂപ എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. 30 കോടി രൂപയാണ് കുട്ടികളുടെ ക്യാംപെയിനിൽ സമാഹരിച്ചത്.
"എസ്.എം.എ രോഗികൾക്കുള്ള മരുന്ന് സർക്കാരിൻ്റെ കയ്യിലുണ്ട്"; പിന്നെ എന്തിനാണ് ക്യാംപെയിനെന്ന് മന്ത്രി കെ. മുരളീധരൻ
Published on: 
Updated on: 

തിരുവനന്തപുരം: കോഴിക്കോട് എസ്.എം.എ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിനുള്ള പണം കണ്ടെത്തുന്നതിനായി നടത്തുന്ന ക്യാംപെയിനിനോട് പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മരുന്ന് സർക്കാരിൻ്റെ കയ്യിൽ ലഭ്യമാണ്. പിന്നെ എന്തിനാണ് ക്യാംപെയിൻ? 12 വയസ്സ് വരെയുള്ളവർക്ക് മരുന്ന് സൗജന്യമായി ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലി രണ്ട് കോടി രൂപ എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. 30 കോടി രൂപയാണ് കുട്ടികളുടെ ക്യാംപെയിനിൽ സമാഹരിച്ചത്.

"കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങളിൽ പ്രതികരിക്കേണ്ടതില്ല. ആരെയാണ് വയ്ക്കേണ്ടത് എന്ന് ഹൈക്കമാൻ്റ് തീരുമാനിക്കും. പുതിയ പ്രസിഡൻ്റ് അനിവാര്യം തന്നെയാണ്. സർക്കാർ ചെയ്യുന്ന കാര്യം ജനങ്ങളിൽ എത്തണമെങ്കിൽ പാർട്ടി ശക്തമാകണം. അതിന് പ്രസിഡൻ്റ് വേണം," കെ. മുരളീധരൻ‌ പറഞ്ഞു.

"എസ്.എം.എ രോഗികൾക്കുള്ള മരുന്ന് സർക്കാരിൻ്റെ കയ്യിലുണ്ട്"; പിന്നെ എന്തിനാണ് ക്യാംപെയിനെന്ന് മന്ത്രി കെ. മുരളീധരൻ
"സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ?"; മുഖ്യമന്ത്രി പ്രതികാര ദാഹിയെന്ന് പിണറായി വിജയൻ

"തൃശൂരിലെ ശുചിമുറിയിൽ വച്ചുള്ള രോഗിയുടെ മരണത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല. സംഭവം സമഗ്രമായി അന്വേഷിക്കണം. വിശദമായി അന്വേഷിക്കും. ഇതിന് പിന്നിൽ എന്തെങ്കിലും ഉണ്ടോ എന്ന് സംശയിക്കുന്നു. പ്രാഥമിക റിപ്പോർട്ടിൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ല. പല ദുരൂഹതയും സർക്കാർ സംശയിക്കുന്നുണ്ട്. ആദ്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടണം. അതിന് ശേഷം 36 മണിക്കൂർ മൃതദേഹം കിടന്നോ എന്നത് പരിശോധിക്കണം," മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

"മണ്ഡല പുനർനിർണയ ബില്ലിൽ വോട്ടിംഗ് സമയത്ത് എല്ലാ എംപിമാരും ഉണ്ടായിരിക്കണം. ബില്ലിനെ ശക്തമായി എതിർക്കണമെന്നത് ഇൻഡ്യാ സഖ്യത്തിൻ്റേയും കോൺഗ്രസ് പാർട്ടിയുടെയും തീരുമാനമാണ്. ഒരു എംപിയും അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിശ്വാസം. രണ്ട് ദിവസം ഇനിയും ബാക്കിയുണ്ടല്ലോ," മുരളീധരൻ പ്രതികരിച്ചു.

"എസ്.എം.എ രോഗികൾക്കുള്ള മരുന്ന് സർക്കാരിൻ്റെ കയ്യിലുണ്ട്"; പിന്നെ എന്തിനാണ് ക്യാംപെയിനെന്ന് മന്ത്രി കെ. മുരളീധരൻ
ചുറ്റുമതില്‍ ഇടിഞ്ഞുവീണു; പുറത്തുവന്നത് ചാക്കുനിറയെ വോട്ടര്‍ ഐഡി കാര്‍ഡുകൾ