'എയിംസിന് വേണ്ടി ഒന്നല്ല, 10'; കേന്ദ്രത്തെ വിവരം അറിയിച്ച് സർക്കാർ

10 സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് എയിംസ് അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
'എയിംസിന് വേണ്ടി ഒന്നല്ല, 10';   കേന്ദ്രത്തെ വിവരം അറിയിച്ച് സർക്കാർ
Published on
Updated on

തിരുവനന്തപുരം: എയിംസിന് വേണ്ടി 10 സ്ഥലങ്ങൾ കണ്ടെത്തിയ വിവരം കേന്ദ്രത്തെ അറിയിച്ച് സർക്കാർ. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ സ്ഥലം കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. 10 സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് എയിംസ് അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

'എയിംസിന് വേണ്ടി ഒന്നല്ല, 10';   കേന്ദ്രത്തെ വിവരം അറിയിച്ച് സർക്കാർ
"അഴിമതി ഉന്നയിക്കുന്നില്ല, ആരോപിച്ചവർ അത് വിശദീകരിക്കട്ടെ"; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഇ.പി. ജയരാജൻ

എയിംസിന് വേണ്ടി ഫീസിബിലിറ്റി സ്റ്റഡി എത്രയും വേഗം നടത്തണം. കേന്ദ്രം അനുയോജ്യമെന്ന് പറയുന്ന സ്ഥലം വിട്ടു നൽകാൻ സംസ്ഥാനം തയ്യാറാണ്. ഇതും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി ജെ.പി. നദ്ദ സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥലം കണ്ടെത്തി കൊണ്ടുള്ള കത്ത് സർക്കാർ കേന്ദ്രത്തെ അറിയിച്ചത്.

News Malayalam 24x7
newsmalayalam.com