രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽSource: Screengrab
Published on
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. മുൻകൂർ ജാമ്യം നൽകിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

രാഹുൽ മാങ്കൂട്ടത്തിൽ
"രാഹുലിനെ പേടിയാണ്, കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു"; രണ്ടാം ബലാത്സംഗക്കേസിൽ അതിജീവിതയുടെ മൊഴി

രണ്ടാം ബലാത്സംഗക്കേസിലാണ് രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളത്.

അതേസമയം, രാഹുൽ നാളെ വോട്ട് ചെയ്യാൻ എത്തുമെന്ന് തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്.

രാഹുൽ മാങ്കൂട്ടത്തിൽ
രണ്ടാം ബലാത്സംഗക്കേസ്: രാഹുലിന് മുൻകൂർ ജാമ്യം
News Malayalam 24x7
newsmalayalam.com