കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി നിയമിക്കാന്‍ നീക്കം

വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെ വിസിയായി നിയമിക്കാനാണ് ശ്രമം
കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി നിയമിക്കാന്‍ നീക്കം
Published on
Updated on

തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ് ചാൻസലറായി ബിജെപി അധ്യാപക സംഘടന നേതാവിനെ നിയമിക്കാൻ നീക്കം. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെ വിസിയായി നിയമിക്കാനാണ് ശ്രമം.

എന്നാൽ സർവകലാശാല ചട്ടം അനുസരിച്ച് സർക്കാരുമായി കൂടി ആലോചിച്ച് മാത്രമേ വിസി നിയമനം സാധ്യമാകുകയുള്ളൂ. അതിനാൽ കൃഷിമന്ത്രിയുമായി ചർച്ച നടത്താനാണ് ഗവർണറുടെ ആലോചന. സർവകലാശാല ചട്ടം പ്രകാരം സർക്കാരുമായി കൂടി ആലോചിച്ച ശേഷം സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് വേണം നിയമനം നടത്താൻ.

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി നിയമിക്കാന്‍ നീക്കം
കോട്ടയത്ത് എബോള? സൗത്ത് സുഡാനിൽ നിന്ന് എത്തിയ 52കാരി നിരീക്ഷണത്തിൽ

ചട്ടം ലംഘിച്ച് നിയമനം നടത്തിയാൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലിലാണ് ലോക് ഭവൻ. നിയമനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുമായി ചർച്ച നടത്താനും നീക്കമുണ്ട്. സർവകലാശാലയുടെ ജനറൽ കൗൺസിലിലും പിടിമുറുക്കാൻ ഗവർണറുടെ നീക്കം. ഉന്നത അധികാര സമിതിയായ ജനറൽ കൗൺസിലിൽ 11 അംഗങ്ങളെ നോമിനേറ്റ് ചെയ്യാനാണ് നീക്കമുണ്ട്.

News Malayalam 24x7
newsmalayalam.com