നടിയെ ആക്രമിച്ച കേസിൽ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ്

ദിലീപിന് കുറ്റവിമുക്തമാക്കിയത് അടക്കം ചോദ്യംചെയ്താണ് അപ്പീൽ സമർപ്പിച്ചത്.
ദിലീപ്
ദിലീപ്Source: News Malayalam 24x7
Published on
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിൻ്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ദിലീപ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. ദിലീപിന് കുറ്റവിമുക്തമാക്കിയത് അടക്കം ചോദ്യംചെയ്താണ് അപ്പീൽ സമർപ്പിച്ചത്. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും, ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം.

വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണ് എന്നും, പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണം നൽകേണ്ടത് എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപ് ഉള്‍പ്പടെ പ്രതികളെ വിറുതെവിട്ടത് നിയമവിരുദ്ധമാണ്. പ്രതികളെ വെറുതെവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഒന്നണ്. പ്രതികള്‍ക്ക് അന്യായമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ദിലീപ്
വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യയെ വിളിച്ച് മാപ്പുപറഞ്ഞ് കെ.ബി. ഗണേഷ് കുമാർ

2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരും വഴിയായിരുന്നു നടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കേസിലെ ആറ് പ്രതികള്‍. ഏഴ് മുതൽ 10 വരെയുള്ള നാല് പ്രതികളെ വെറുതെ വിട്ടുകൊണ്ട് 2025 ഡിസംബർ 8നാണ് കോടതി ഉത്തരവിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com