സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് വീണ്ടും തിരിച്ചടി, വിദേശയാത്രയ്ക്ക് അനുമതിയില്ല

സെപ്തംബർ അഞ്ചിന് യുഎഇയിൽ നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കുന്നതിനായാണ് മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് സൗഹിൻ ഹൈക്കോടതിയെ സമീപിച്ചത്.
സൗബിൻ ഷാഹിർ
സൗബിൻ ഷാഹിർSource; Social Media
Published on

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൌബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി.ദുബൈയിൽ പോകാൻ സൗബിന് യാത്രാ അനുമതിയില്ല. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി.

അവാര്‍ഡ് നൈറ്റ്‌സില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോകേണ്ടതുണ്ടെന്നും അനുമതി വേണമെന്നും ആവശ്യപ്പെട്ട് സൗബിന്‍ നേരത്തേ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കടുത്ത ജാമ്യ വ്യവസ്ഥയുള്ളത് കണക്കിലെടുത്ത് കോടതി അനുമതി നിഷേധിക്കുകയായിരുന്നു.

സൗബിൻ ഷാഹിർ
"കുട്ടികൾ പാടിയത് ദേശഭക്തി ഗാനം, നടപടിയെടുക്കുമെന്ന് പ്രധാനാധ്യാപിക എഴുതി നൽകിയത് തെറ്റ്"; ഗണഗീത വിവാദത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്

സെപ്തംബർ അഞ്ചിന് യുഎഇയിൽ നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കുന്നതിനായാണ് മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് സൗഹിൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്റെ ഗൗരവവും, ജാമ്യവ്യവസ്ഥകളും ഹൈക്കോടതിയും പരിഗണിച്ച് സ്റ്റേ നൽകാൻ വിസമ്മതിച്ചു.

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലാണ് സൗബിൻ ഇപ്പോഴുള്ളത്. ലാഭത്തിന്റെ 40 ശതമാനം വാഗ്ദാനം ചെയ്ത് 7 കോടി രൂപ തന്നോട് വാങ്ങിയെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് നൽകിയ പരാതിയാണ് കേസിലെത്തിയത്. സംഭവത്തില്‍ സൗബിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com