പച്ചയ്ക്ക് വർഗീയത പറയാൻ വെള്ളാപ്പള്ളി നടേശന് സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി; പ്രസ്താവനകൾ കേരളം തള്ളിക്കളയുമെന്ന് എം. സ്വരാജ്

ശ്രീനാരായണ ഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകളെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
Vellappally Nateshan, K Muraleedharan, M Swaraj, Pk Kunhalikutty
വെള്ളാപ്പള്ളി നടേശൻ, കെ മുരളീധരൻ, എം സ്വരാജ്, പി കെ കുഞ്ഞാലിക്കുട്ടിSource: Facebook
Published on

തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയ എസ്‌എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി നിരവധി ഇടത്-വലത് രാഷ്ട്രീയ നേതാക്കൾ രംഗത്ത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ കേരളം തള്ളിക്കളയുമെന്ന് സിപിഎം നേതാവ് എം. സ്വരാജ് വിമർശിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ മറുപടി പറയേണ്ടത് സർക്കാരാണെന്നും പച്ചയ്ക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ മറുപടി പറയേണ്ടത് സർക്കാരാണെന്നും പച്ചയ്ക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വിമർശിച്ചു. വെള്ളാപ്പള്ളിയുടെ പരാമർശം ഭൗർഭാഗ്യകരമാണെന്നും അദ്ദേഹത്തിൻ്റെ പിൻബലം മുഖ്യമന്ത്രിയാണെന്നും കെ. മുരളീധരൻ തിരിച്ചടിച്ചു. വെള്ളാപ്പള്ളിക്ക് പിന്നിൽ സ്പോൺസർമാർ ഉണ്ടെന്ന് മന്ത്രി വി.എൻ. വാസവനെ വിമർശിച്ച് സമസ്ത കോ ഓഡിനേഷൻ കമ്മിറ്റിയംഗം സത്താർ പന്തല്ലൂരും രംഗത്തെത്തി.

വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണെന്നും മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും സിപിഎം നേതാവ് എം. സ്വരാജ് വിമർശിച്ചു. ശ്രീനാരായണ ഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകളെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

വെള്ളാപ്പള്ളിയെ പോലെ ഒരാൾ പറയാൻ പാടില്ലാത്ത പ്രസ്താവനയാണിതെന്നും അത് തിരുത്തണമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടു. "വെള്ളാപ്പള്ളിയുടെ പരാമർശം ഭൗർഭാഗ്യകരമാണ്. അദ്ദേഹത്തിൻറെ പിൻബലം മുഖ്യമന്ത്രി ആണ്. മലപ്പുറം പരാമർശം നടത്തിയപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചു," കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com