തിരുവനന്തപുരം: രാഷ്ട്രീയ കേസുകളിലെ കുറ്റവാളികൾക്ക് പരോൾ അനുവദിക്കുന്നത് നിയമസഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ സ്പീക്കർ. കെ.കെ. രമ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ടിപി കേസും പയ്യന്നൂർ ബോംബേറ് കേസും ഉന്നയിച്ചാണ് രമ നോട്ടീസ് നൽകിയത്. നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം ബഹളം വെച്ചു. ഗൗരവതരമായ വിഷയമാണ് ഉന്നയിച്ചതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഈ വിഷയം ഉയർത്തിക്കൊണ്ടുവരുന്നത് എന്ന് എം.ബി. രാജേഷ് ആഞ്ഞടിച്ചു. ശബരിമല സ്വർക്കൊള്ളയിൽ പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം. ഐ.സി. ബാലകൃഷ്ണനും എ.കെ.എം അഷ്റഫും സഭാ കവാടത്തിന് മുന്നിൽ സത്യഗ്രഹം പുനരാരംഭിച്ചു. സഭാ നടപടികൾ തടസപ്പെടുത്തില്ലെന്ന് വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാന ബജറ്റിൻമേലുള്ള നിയമസഭയിലെ ചർച്ച ഉടൻ ആരംഭിക്കും.