ജനവിധി കാത്ത് കേരളം; കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ നാളെ വോട്ടെണ്ണൽ

ആദ്യഫല സൂചനകൾ രാവിലെ 8.30 ഓടെ എത്തി തുടങ്ങും
Counting of votes tomorrow in 4 states including Kerala
കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിൽ നാളെ വോട്ടെണ്ണൽ
Published on
Updated on

കൊച്ചി: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പോരാട്ടങ്ങൾക്കും വാശിയേറിയ പ്രചാരണങ്ങൾക്കും ഒടുവിൽ കേരളത്തിൻ്റെ രാഷ്ട്രീയഭാവി നിർണയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ 8 മണിയോടെ വോട്ടുകൾ എണ്ണിത്തുടങ്ങും.

രാവിലെ 8 മണിയോടെ സ്ട്രോങ് റൂം തുറക്കുന്നതോടെ വോട്ടെണ്ണൽ പ്രക്രിയയ്ക്ക് തുടക്കമാകും. ആദ്യഫല സൂചനകൾ എട്ടരയോടെ വന്നുതുടങ്ങും. മുന്നണികള്‍ നെഞ്ചിടിപ്പോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. കൂട്ടലും കിഴിക്കലുമായി പാര്‍ട്ടി ക്യാമ്പുകള്‍ അവസാന നിമിഷവും സജീവമാണ്.

Counting of votes tomorrow in 4 states including Kerala
"554 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ ജയിക്കും"; കുന്നത്തുനാട്ടിൽ ജയമുറപ്പെന്ന് പി.വി. ശ്രീനിജിൻ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തെ കൂടാതെ 4 സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നാളെയാണ് നടക്കുക. അസം, പോണ്ടിച്ചേരി, തമിഴ്നാട്,ബംഗാൾ എന്നി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് നാളെ പുറത്തുവരുക.

Counting of votes tomorrow in 4 states including Kerala
വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; വിജയാഘോഷത്തിന് നിയന്ത്രണം
News Malayalam 24x7
newsmalayalam.com