അടിച്ചാൽ 30 കോടി...ഓണം ബംപർ സമ്മാനത്തുക വർധിപ്പിച്ചു

ജൂലൈ 17 നാണ് ഈ വർഷത്തെ ഓണം ബംപർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്യുക. സെപ്റ്റംബർ 26ന് നറുക്കെടുപ്പ്
അടിച്ചാൽ 30 കോടി...ഓണം ബംപർ സമ്മാനത്തുക വർധിപ്പിച്ചു
Published on
Updated on

തിരുവനന്തപുരം: ഓണം ബംപർ സമ്മാനത്തുക വർധിപ്പിച്ചു. ഒന്നാം സമ്മാനം25 കോടിയിൽ നിന്നും 30 കോടി ആയി ഉയർത്തി. രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ഇപ്പോൾ ഓണം ബംപറിന് ലഭിക്കുക. ജൂലൈ 17 നാണ് ഈ വർഷത്തെ ഓണം ബംപർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്യുക. മുഖ്യമന്ത്രി വിഡി സതീശൻ ടിക്കറ്റ് പ്രകാശനം നിർവഹിക്കും. സെപ്റ്റംബർ 26നാണ് നറുക്കെടുപ്പ്.

അടിച്ചാൽ 30 കോടി...ഓണം ബംപർ സമ്മാനത്തുക വർധിപ്പിച്ചു
കശുവണ്ടി കേസിലെ പ്രൊസിക്യൂഷന്‍ അനുമതി, സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി; വ്യവസായ സെക്രട്ടറിക്കെതിരെ നടപടി

പുതുക്കിയ സമ്മാനഘടന:

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്

ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്

സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്

News Malayalam 24x7
newsmalayalam.com