
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്കാണ് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. മുംബൈയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപസമിതി ഇന്ന്. പദ്ധതിയിലെ പ്രത്യാഘാതങ്ങൾ, സ്വീകരിക്കേണ്ട നിബന്ധനകൾ തുടങ്ങിയവ ചർച്ചയാകും. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. വിഷയം ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം.
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി. നിയമസഭയിൽ ബജറ്റ് ചർച്ചയ്കുള്ള മറുപടിക്കിടെ വിഷയം വിശദീകരിക്കും. രാവിലെ മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകും. നടപടി എക്സൈസ് മന്ത്രി അടക്കമുള്ളവർ വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ.
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്, പിഎം ശ്രീ പദ്ധതികളിൽ ഡി വൈ എഫ് ഐ പ്രതിഷേധം ഇന്ന്. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരം രാവിലെ 10 മണിക്ക് ആരംഭിക്കും. മദ്യനികുതി ഇളവിലും പി എം ശ്രീയിലും പ്രതിപക്ഷത്ത് ഉണ്ടായിരുന്നപ്പോഴത്തെ നിലപാട് യു ഡി എഫ് വിഴുങ്ങിയെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. വിദ്യാർത്ഥികളെ കാവിവത്കരിക്കാനും, ലഹരിയിലേക്ക് തള്ളിവിടാനുമുള്ള പദ്ധതികൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം.
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാമതും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതിഭാഗം മേൽക്കോടതിയെ സമീപിച്ചത്. നിലവിൽ ഈ മാസം 30ാം തീയതി വരെ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
സംസ്ഥാനത്ത് വീണ്ടും അവയവദാനം. മസ്തിഷ്കമരണം സംഭവിച്ച പതിനാറുകാരന്റെ ഹൃദയം 24 കാരന് മാറ്റിവച്ചു. തൃശൂർ സ്വദേശി ജുവിൻ മരിച്ചത് പൊലീസ് ജീപ്പുമായി കൂട്ടിയിടിച്ച്. ജുവിന്റെ അവയവങ്ങൾ പുതുജീവനേകിയത് ഏഴുപേർക്ക്.
കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീക്കാൻ ഇന്ന് പൊലീസ് കല്ലറ തുറന്ന് പരിശോധിക്കും. പൊലീസ്, റവന്യു, ഫോറൻസിക് വിഭാഗങ്ങളുടെ സാന്നിധ്യത്തിലാവും കല്ലറ തുറക്കുക. പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടത് മൃതദേഹമാണോ എന്നതിൽ വ്യക്തത വരുത്താനാണ് കല്ലറ പൊളിക്കുന്നത്. മൃതദേഹം ആണെങ്കിൽ ആരുടേത് എന്നും കണ്ടെത്തേണ്ടതുണ്ട്.
കൊച്ചിയിലെ ഹോട്ടലിന്റെ മറവിൽ എംഡിഎംഎ വിൽപ്പന. പ്രതി ഡാൻസഫ് പിടിയിൽ. ബോൾഗാടീ എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് യുസഫിനെയാണ് പൊലീസ് പിടികൂടിയത്. ഹോട്ടലിന്റെ മറവിൽ വ്യാപകമായി ലഹരി വിൽപ്പന നടതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കൊച്ചി: താര സംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ. വരവ് ചിലവ് കണക്കുകളിൽ ആകെ കള്ളക്കളിയാണെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നാലെയെന്നും നടി പറഞ്ഞു.