തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെതിരായ കണ്ടെത്തലുകൾ മാധ്യമങ്ങളോട് വിശദീകരിക്കവെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി കെ ജബ്ബാറിനെ ഫോണിൽ വിളിച്ച് ഡിഎംഇ. ഡോക്ടർ ഹാരിസിന് എതിരെയുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലെ ഭാഗം വായിക്കാൻ ഡിഎംഇ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്.
ലഹരി വ്യാപനത്തിനെതിരെ കെപിസിസി നിർദേശ പ്രകാരം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തോൺ. രാവിലെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിക്കുന്ന വാക്കത്തോൺ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്‌ഘാടനം ചെയ്യും. വാക്കത്തോൺ മറൈൻ ഡ്രൈവിൽ സമാപിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ സംസാരിക്കും.
ഉത്രാതര കാശിയിലെ ധരാലി ഗ്രാമത്തെ തകർത്താണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുന്നു വ്യോമസേന ഹെലികോപ്പറ്ററിലൂടെ പുറത്തെത്തിച്ചത് 123 പേരെ. 4 ടണ്ണിലധികം അവശ്യ വസ്തുക്കൾ എത്തിച്ചു.
ഡോക്ടർ ഹാരിസിനെതിരെ നടപടി ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ്. ഇക്കാര്യത്തിൽ അധ്യാപക സംഘടനയ്ക്കും ഉറപ്പുനൽകി. നോട്ടീസ് നൽകിയത് സ്വാഭാവിക പ്രക്രിയ മാത്രമെന്നും വിശദീകരണം.
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. നിലവിലെ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തന്നെ തുടരാനാണ് സാധ്യത. സിപിഐഎമ്മിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഇന്നലെ പൊതു ചർച്ചയിൽ ഉയർന്നത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും സിപിഐ മന്ത്രിമാർക്കും, വകുപ്പുകൾക്കും എതിരായും വിമർശനം ഉയർത്തിയിരുന്നു.
താരസംഘടനയായ അമ്മയിലെ മെമ്മറികാർഡ് വിവാദത്തിൽ കുക്കു പരമേശ്വനെതിരെ പോലീസിൽ കൂടുതൽ പരാതികൾ നൽകാൻ ഒരുങ്ങി നടിമാർ. ആഗസ്റ്റ് 15 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം പൊന്നമ്മ ബാബുവും പരാതി നൽകും. താൻ പരാതി നൽകുമെന്ന് അറിഞ്ഞതോടെയാണ് കുക്കു പരമേശ്വരൻ പോലീസിൽ പരാതി നൽകിയതെന്ന് ഉഷാ ഹസീന. തൻ്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉഷാ ഹസീന ന്യൂസ് മലയാളത്തോട് പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പെറ്റിഷൻ എൻക്വയറി ആരംഭിച്ച് പൊലീസ്. അടൂരിൻ്റെയും പരാതിക്കാരൻ ദിനുവിൻ്റേയും മൊഴി എടുക്കും. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴിയെടുക്കുക.
കനത്ത മഴയെത്തുടർന്ന് ഡൽഹി നഗരത്തിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. യമുനാ നദിയിൽ ജലനിരപ്പ് ഉയരുകയാണ്. വിമാന സർവീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. 4 വിമാനങ്ങൾ റദ്ദാക്കി.130 ലധികം വിമാനങ്ങൾ വൈകി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഡിഗോയും സ്പൈസ് ജെറ്റും.
മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെതിരെ വകുപ്പുതല അന്വേഷണത്തില്‍ നടപടിക്ക് ശുപാർശയില്ല. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാം എന്നും വകുപ്പുതല അന്വേഷണ സമിതി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറും.
കണ്ണൂർ കടന്നപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ. മർദനം സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കെഎസ്‌യു സ്ഥാനാർഥിയെ പിന്തുണച്ചെന്ന് ആരോപിച്ച്. മുഹമ്മദ് അസൈനാറെ മൂന്നുപേർ ചേർന്ന് തല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കണ്ണൂർ കൂട്ടുപുഴയിൽ വാഹന പരിശോധനയെ ഭയന്ന് പുഴയിൽ ചാടിയ റഹീം, കാപ്പ കേസ് പ്രതി. പൊതുവാച്ചേരി സ്വദേശി റഹീമിനെതിരെ കണ്ണൂർ ജില്ലയിൽ ഉള്ളത് 11 കേസുകൾ. റഹീമിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളെന്നും പൊലീസ്.
കോൺഗ്രസ് ഭരിക്കുന്ന മാള സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ സഹകരണ വകുപ്പ് അന്വേഷണത്തിന് പിന്നാലെ ഭരണസമിതി അംഗങ്ങൾക്കെതിരെ കേസ് എടുത്ത് പൊലീസ്. മുൻ DCC ജന. സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായ A.R രാധാകൃഷ്ണനെ ഒന്നാം പ്രതിമുൻ ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടൻ അടക്കം 19 ഡയറക്ടർ ബോർഡ് അംഗങ്ങളും കേസിൽ പ്രതികൾ
ലയണൽ മെസിയുടെ കേരള സന്ദർശനം മുടങ്ങിയതിൽ കേരള സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ടീമുമായുള്ള കരാർ ലംഘിച്ചത് സർക്കാരെന്ന് എഎഫ്എ ചീഫ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സൻ പറഞ്ഞു. സർക്കാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നും വിമർശനം.
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ 'വോട്ട് മോഷണ' ആരോപണം തളളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക തയ്യാറാക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. പട്ടിക സംബന്ധിച്ച് വിശദാംശങ്ങളും കൈമാറിയിരുന്നു. വോട്ടർ പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിലൊന്നും പരാതികൾ ഉയർന്നുവന്നിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള യോഗത്തിലും ആരും അപാകത ചൂണ്ടിക്കാണിച്ചില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.
തെരഞ്ഞെടുപ്പുകളിലെ വോട്ട് മോഷണവുമായി ബന്ധപ്പെട്ടുള്ള ഇത്തരം ചോദ്യങ്ങൾ ആദ്യം ഉയർത്തിയിട്ടുള്ളത് സിപിഐഎമ്മാണെന്നാണ് മന്ത്രി എം.ബി. രാജേഷ്. രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് തന്നെ ഇപ്പോൾ ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
കോട്ടയം കുമ്മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടിത്താനം മാളികപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി. രണ്ടുവർഷത്തിനിടെ 2.5 കോടിയുടെ തട്ടിപ്പ്. ചെലവ് പെരുപ്പിച്ചും ഇല്ലാത്ത പദ്ധതിയുടെ പേരിലും തട്ടിപ്പ് നടത്തി. കേസിൽ ഒളിവിലായിരുന്ന അക്കൗണ്ടന്‍റ് വിസി നിധനെ പൊലീസ് പിടികൂടി. അക്രഡിറ്റഡ് എൻജിനീയർ ജോജോ ജോണി വിദേശത്തേക്ക് കടന്നതായിസംശയം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ സസ്പെന്റ് ചെയ്തിരുന്നു
തൃശ്ശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ 14 ൽ പശുക്കുട്ടിയെ പുലി കടിച്ചുകൊന്നു. പുതിയേടത്ത് സുരേന്ദ്രന്റെ പശുക്കുട്ടിയെ ഇന്ന് വെളുപ്പിന് പുലി പിടിച്ചത്. കഴിഞ്ഞദിവസം പ്രദേശത്തുനിന്ന് അല്പം അകലെ വളർത്തു നായയേയും പുലി പിടികൂടിയിരുന്നു.
കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ തീരുമാനം നടപ്പാക്കി വിസി. രജിസ്ട്രാർ കെ എസ് അനിൽകുമാറിന് ശമ്പളം നൽകരുതെന്ന ഉത്തരവാണ് വിസി മോഹനൻ കുന്നുമ്മൽ നടപ്പിലാക്കിയത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും നൽകിയില്ല. രണ്ട് ശമ്പള പട്ടികയിലും അനിൽകുമാറിനെ ഉൾപ്പെടുത്തിയില്ല.
കോഴിക്കോട് സഹോദരിമാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തി. മൂലക്കണ്ടി സ്വദേശികളായ ശ്രീജയ, പുഷ്പ എന്നിവരെയാണ് തടമ്പാട്ടു താഴത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന സഹോദരനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.
ആലുവ റെയിൽവെ സ്റ്റഷനിൽ ഇലക്ട്രിക്കൽ ലൈനിൽ നടക്കുന്ന അറ്റകുറ്റപണിയെ തുടർന്ന് കോട്ടയം, എറണാകുളം ഭാഗത്തക്കുള്ള മുഴുവൻ ട്രെയിനുകളും പിടിച്ചിട്ടു. ഇതോടെ തൃശ്ശൂർ ഭാഗത്ത് നിന്ന് തെക്ക് ഭാഗത്തേക്കുള്ള മുഴുവൻ ട്രെയിനുകളും വൈകിയോടും. ആലുവ റെയിൽവെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനുകളിലാണ് അറ്റകുറ്റപണി നടക്കുന്നത്
ഡോ. ഹാരിസ് ചിറയ്ക്കല്‍ വിഷയത്തില്‍ ഡിഎംഇ ഡോ. വിശ്വനാഥനും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും എതിരെ എൻ. പ്രശാന്ത് ഐഎഎസ്. ഫേസ് ബുക്കിൽ പോസ്റ്റിട്ടു, അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്ന പേരിലാണ് ഡോ. ഹാരിസിനെതിരെ നടപടിയെടുക്കാൻ ചില മേലുദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് കേൾക്കുന്നു. കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നതാണ് ഔദ്യോഗിക വിശദീകരണം. അങ്ങനെയാണെങ്കിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ മുഴുനീള പത്രസമ്മേളനം നടത്തി, അതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും കേസിനെ സ്വാധീനിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ പരസ്യമായി പറയുകയും ചെയ്തവരും ചട്ടം ലംഘിച്ചില്ലേയെന്നാണ് പ്രശാന്ത് ഐഎഎസിന്റെ ചോദ്യം.
മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം വെളിപ്പെടുത്തിയ വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സത്യം പറഞ്ഞ ഡോക്ടറെ ഇതുപോലെ ഹരാസ് ചെയ്യാൻ പാടുണ്ടോ ?ആരോഗ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടുവെന്നും വീണാ ജോർജ് രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ചൂരൽമല - മുണ്ടക്കൈ പുനരധിവാസത്തിനായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമി തരംമാറ്റിയെന്ന് കണ്ടെത്തൽ. കേസ് രജിസ്ട്രർ ചെയ്യണം എന്നാവശ്യപ്പെട്ട് സോണൽ ലാൻഡ് ബോർഡ് സംസ്ഥാന ലാൻഡ് ബോർഡിന് കത്ത് നൽകി.
മുസ്ലിം ലീഗ് ഭൂമി വാങ്ങിയ ശേഷം തരം മാറ്റി എന്ന് മുൻ ഭൂഉടമ ലാൻഡ് ബോർഡിന് മൊഴി നൽകിയിരുന്നു. തോട്ടഭൂമിയിൽ തരംമാറ്റം നടന്നു എന്നാണ് സോണൽ ലാൻഡ് ബോർഡിൻ്റെ കണ്ടെത്തൽ
സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ തർക്കം. പുതിയ കൗൺസിലിനെ തെരഞ്ഞെടുക്കാൻ ചേർന്ന നിലവിലെ കൗൺസിൽ യോഗത്തിലാണ് വാക്പോര്. തന്നെ ഒഴിവാക്കിയതിനെതിരെ വനിതാ നേതാവാണ് വിമർശനമുന്നയിച്ചത്. ജില്ലാ സെക്രട്ടറിക്കും മണ്ഡലം സെക്രട്ടറിക്കുമെതിരെയാണ് വിമർശനം ഉയർന്നത്.
തൃശൂരിൽ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തന്നെയാണ് ഇതിന് തൃശൂരിൽ തുടക്കമിട്ടത്. തൃശൂരിൽ താമസമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും 11 വോട്ട് ചേർത്തെന്ന് ഡിസിസി പ്രസിഡൻ്റ് ജോസഫ് ടജറ്റ് ആരോപിച്ചു. വിലാസത്തിനായി മാത്രം ഒരു വീട് തെരഞ്ഞെടുത്തെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീട് വിറ്റുവെന്നും ജോസഫ് ടജറ്റ് ചൂണ്ടിക്കാട്ടി.
കേരളാ കോൺഗ്രസിന് സംഘടനാ ശക്തിയില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ വിമർശനം. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി കേരള കോൺഗ്രസിൻ്റെ സംഘടനാ ദൗർബല്യം തെളിയിക്കുന്നതാണ്. നേതാക്കൾ മാത്രമെ എൽഡിഎഫിൽ എത്തിയിട്ടുള്ളൂ. അണികൾ ദൂരിഭാഗവും യുഡിഎഫിന് ഒപ്പമെന്നും വിമർശനം
സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സർക്കാരിനുമെതിരെ വിമർശനമുയർന്നു. സർക്കാരിൻ്റേത് ബാർ ലോബികളെ സഹായിക്കുന്ന മദ്യനയമാണ്. പരമ്പരാഗത കള്ളു വ്യവസായ മേഖലയോട് സംപൂർണ്ണ അവഗണനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് പാർട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ പെൻഷൻ തുക വർധിപ്പിച്ചു. പ്രതിമാസം 2760 രൂപയിൽ നിന്ന് 4583 രൂപയാണ് പെൻഷൻ വർധനവ്. ഇതിനൊപ്പം വിരമിച്ച പാർട് ടൈം ജീവനക്കാരുടെ കുടുംബങ്ങൾക്ക് ചരിത്രത്തിൽ ആദ്യമായി ഫാമിലി പെൻഷൻ ഏർപ്പെടുത്താനും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. പാർട് ടൈം ജീവനക്കാരുടെ ഫാമിലി പെൻഷൻ പ്രതിമാസം 3375 രൂപയായിരിക്കും.
ഏറെ നാളായുള്ള ജീവനക്കാരുടെ ആവശ്യമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സാക്ഷാത്കരിച്ചത്. എക്സ്ഗ്രേഷിയ ഇൻല്യൂ പെൻഷൻകാർക്കും ചരിത്രത്തിൽ ആദ്യമായി ഫാമിലി പെൻഷൻ ഏർപ്പെടുത്തി. 01.02.2011 നും 14.03.2017നും ഇടയിൽ വിരമിച്ച എക്സ് ഗ്രേഷ്യ ഇൻല്യൂ പെൻഷൻകാരുടെ കുടുംബങ്ങൾക്കാണ് പ്രതിമാസം 4583 രൂപ ഫാമിലി പെൻഷൻ അനുവദിച്ചത്. ഇതേ കാലയളവിൽ വിരമിച്ച എക്സ് ഗ്രേഷ്യ ഇൻല്യൂ പെൻഷൻകാരുടെ പെൻഷൻ തുകയും വർദ്ധിപ്പിച്ചിട്ടുണ്ട് പ്രതിമാസം 2760 രൂപയായിരുന്നത് 4585 രൂപയാണ് വർദ്ധിപ്പിച്ചത്.
01.04.1985നു മുമ്പ് വിരമിച്ച എക്സ് ഗ്രേസിയ ഇൻല്യൂ പെൻഷൻകാരുടെ പ്രതിമാസ പെൻഷൻ 4340 രൂപയിൽ നിന്ന് 5262 രൂപ ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 01.04.1985നും 13.03.2017നും ഇടയിൽ വിരമിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള ഫാമിലി പെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 4340 രൂപയിൽ നിന്നും 5262 രൂപയായാണ് വർദ്ധിപ്പിച്ചത്.
പെൻഷൻ വർദ്ധനയും പുതിയ പെൻഷനുകൾ ഏർപ്പെടുത്തുന്നതും ദേവസ്വം ബോർഡിന് സാമ്പത്തിക ബാധ്യത വരുത്തുമെങ്കിലും ജീവനക്കാരുടെ ക്ഷേമത്തിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഥമ പരിഗണന നൽകുന്നതെന്നും അതിനാൽ ജീവനക്കാരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ ബോർഡ് പ്രതിജ്ഞാ ബദ്ധമാണെന്നും പ്രസിഡൻ്റ് അഡ്വ.പി.എസ്. പ്രശാന്ത് അംഗങ്ങളായ അഡ്വ. എ. അജികുമാർ, അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തൃശൂരിലും വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടായെന്ന് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ. സുരേഷ് ഗോപിയുടെ വിജയത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്നത് ഞങ്ങൾ നേരത്തെ ഉന്നയിച്ച വിഷയമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
"ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു. ഒരു എക്സിറ്റ് പോളും ബിജെപി വിജയം പ്രവചിച്ചിരുന്നില്ല. യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്നായിരുന്നു ട്രെൻഡ്. വോട്ടർ പട്ടിക ക്രമക്കേടിൽ തൃശ്ശൂരിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകും," മുരളീധരൻ പറഞ്ഞു.
ഹാരിസ് ചിറക്കൽ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെ കള്ളനാക്കുന്നുവെന്നും ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണെന്നും മുരളീധരൻ വിമർശിച്ചു.
"സൂപ്രണ്ടും പ്രിൻസിപ്പലും പത്രസമ്മേളനം നടത്തുമ്പോൾ വന്ന ഫോൺകോൾ മന്ത്രിയുടെ ഓഫീസിൽ നിന്നാണോ എന്ന് സംശയമുണ്ട്. മന്ത്രിയാണോ വിളിച്ചത് എന്ന് ഞാൻ സംശയിക്കുന്നു. ഒരു ഡോക്ടറെ കള്ളൻ ആക്കാൻ നോക്കുകയാണ്. ഉത്തവാദിത്തം ആരോഗ്യമന്ത്രിക്കാണ്. രാജിവെച്ചാൽ മാത്രമെ പ്രശ്നപരിഹാരം ഉണ്ടാവുകയുള്ളൂ," കെ. മുരളീധരൻ പറഞ്ഞു.
സി. സദാനന്ദൻ എംപിയുടെ കാല് വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ടവരെ ജയിലിലെത്തി കണ്ട് പി. ജയരാജൻ. അസുഖമുള്ള പ്രതികൾക്ക് ചികിത്സ സൗകര്യങ്ങൾ ഒരുക്കാൻ ജയിൽ ഉപദേശക സമിതി അംഗം കൂടിയായ പി. ജയരാജൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കോഴിക്കോട് തടമ്പാട്ടുതാഴത്തെ വയോധികകളുടെ മരണം കൊലപാതകം എന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. കഴുത്ത് ഞെരിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ സഹോദരൻ പ്രമോദിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.
തിരുവനന്തപുരം മംഗലപുരത്ത് വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഒരാൾ പിടിയിൽ. രണ്ട് പ്രതികളിൽ ഒരാളാണ് മംഗലപുരം പൊലീസിൻ്റെ പിടിയിൽ. ബൈക്ക് ഓടിച്ചിരുന്ന അയിലം സ്വദേശി അരുൺ എന്ന ശ്യാം ആണ് പിടിയിലായത്. കടയ്ക്കാവൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കിളിമാനൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തിയായിരുന്നു മോഷണം. കോട്ടാണി സ്വദേശിനി അംബികയുടെ മാല വ്യാഴാഴ്ചയാണ് പ്രതികൾ കവർന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം രണ്ടുപവനോളം തൂക്കം വരുന്ന മാലയാണ് കവർന്നത്. കൂട്ടുപ്രതിയെ കുറിച്ചുള്ള സൂചന കിട്ടി. മറ്റേ പ്രതിയും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് കവടിയാറിൽ 16 വയസ്സുകാരിയെ വീട്ടിൽ കയറി ഉപദ്രവിച്ച ആൾ അറസ്റ്റിൽ. മുടവൻമുഗൾ സ്വദേശി പ്രവീണാണ് അറസ്റ്റിൽ ആയത്. കവടിയാറിൽ വാടകയ്ക്ക് താമസിക്കുമ്പോൾ തൊട്ടടുത്തുള്ള വീട്ടിലെ കുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്. പ്രവീണിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കെഎസ്ആർടിസി ഡ്രൈവറെ വഴിയരികിൽ നിന്നയാൾ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് സമീപം ആറു മണിയോടെയാണ് സംഭവം. കോട്ടയം ഭാഗത്തേക്ക് പോയ ചെങ്ങന്നൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസ്സിലെ ഡ്രൈവർ മനുവിന് നെറ്റിയിൽ പരിക്കേറ്റു.
കെഎസ്ആർടിസി ബസ്, കാറിൽ മുട്ടിയത് വാക്ക് തർക്കത്തിന് ഇടയാക്കിയിരുന്നു. ഈ സമയം റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു മിനി വാനിൽ ഇരുന്നയാൾ പുറത്തിറങ്ങി റോഡിൽ നിന്ന് കല്ലെടുത്ത് ഡ്രൈവറെ എറിയുകയായിരുന്നു. ഇയാൾ ഉടൻ തന്നെ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും, സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായെന്നും കോട്ടയം ജില്ലാ സമ്മേളനത്തിൽ ചർച്ചകൾ ഉയർന്നു.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് പാർട്ടി പ്രാഥമിക അംഗത്വം രാജിവെച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു എ.പിയാണ് രാജിവെച്ചത്. താഴ്ന്ന ജാതിക്കാരൻ ആയതിനാൽ തന്നെ ഒറ്റപ്പെടുത്തിയെന്നും പാർട്ടിയുടെ ഒരു പരിപാടികളും തന്നെ അറിയിക്കാറുമില്ല പങ്കെടുപ്പിക്കാറും ഇല്ലെന്നും വിഷ്ണു രാജിക്കത്തിൽ വ്യക്തമാക്കി.
നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫന് മറുപടിയുമായി സാന്ദ്ര തോമസ്. ലിസ്റ്റിൻ്റേത് വിവരമില്ലായ്മയാണ്. പ്രതിഷേധം എന്ന നിലയിലാണ് പർദ ധരിച്ചു വന്നത്. എന്നുകരുതി എന്നും പർദ ധരിക്കണോ എന്ന് സാന്ദ്ര ചോദിച്ചു.
മറുപടി അർഹിക്കാത്തയാളാണ് ലിസ്റ്റിൻ. ഞാൻ പറയുന്ന ഏതെങ്കിലും കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഞാൻ ഇൻഡസ്ട്രി വിട്ടു പോകാൻ തയാറാണെന്നും, മറിച്ചാണെങ്കിൽ ഇൻഡസ്ട്രി വിട്ടു പോകാൻ ലിസ്റ്റിൻ തയാറാണോ എന്നും സാന്ദ്ര ചോദ്യമുയർത്തി.
എം.സി. റോഡിൽ ചങ്ങനാശേരിക്ക് സമീപം തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെരുന്ന സ്വദേശി അനൂപിൻ്റെ കാറാണ് പൂർണമായും കത്തി നശിച്ചത്. മിഷൻ പള്ളിക്കു സമീപം വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. തീ പിടിച്ച ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്നാണ് തീ അണച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണൻ തുടരും. ക്ഷണിതാക്കൾ അടക്കം68 അംഗ ജില്ലാ കൗൺസിലിനെയും തെരഞ്ഞെടുത്തു. അംഗങ്ങളിൽ 14 പേർ പുതുമുഖങ്ങളാണ്.
കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ മധ്യ വയസ്‌കൻ്റെ ലൈംഗികാതിക്രമം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് പോകുന്ന ബസിലാണ് സംഭവം നടന്നത്. മൂവാറ്റുപുഴക്ക് പോകാനായി കയറിയ യുവതിക്കണ് ദുരനുഭവം നേരിടേണ്ടി വന്നത്.