തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവിന് ഇരയായ യുവതി ഇന്ന് വകുപ്പിന്റെ വിദഗ്ധ സമിതിക്ക് മൊഴി നല്‍കും. നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ സുമയ്യ. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.
കായംകുളത്ത് യൂത്ത് കോൺഗ്രസ് ഓണാഘോഷ പരിപാടിയിൽ സിപിഐഎം എംഎൽഎ യു. പ്രതിഭ പങ്കെടുത്തത് വിവാദത്തിൽ. ആലപ്പുഴ സിപിഐഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. എതിർ സ്ഥാനാർഥിയായിരുന്ന അരിതാ ബാബുവിനൊപ്പം മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്ത്.
ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കും, വിമതര്‍ക്കും തിരിച്ചടി. സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ പിരിച്ചുവിടണമെന്ന ആവശ്യം തള്ളി. സിറോ മലബാര്‍ സഭ പരമോന്നത കോടതിയുടെതാണ് തീരുമാനം. ട്രൈബ്യൂണല്‍ നടപടി തുടര്‍ന്നാല്‍ മാര്‍ പാംപ്ലാനിക്ക് മെത്രാപ്പോലീത്ത സ്ഥാനം പോലും നഷ്ടപ്പെടും. നടപടി ഒഴിവാക്കാന്‍ എറണാകുളത്തിന്റെ ചുമതല പാംപ്ലാനി രാജിവച്ചേക്കും.
മരടില്‍ കൈകൂലി വാങ്ങുന്നതിനിടെ പിടിയിലായ ഗ്രേഡ് എസ്‌ഐ ഗോപകുമാര്‍ പണം വാങ്ങാന്‍ ശ്രമിച്ചത് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച സംഭവിച്ച ഡ്രൈവര്‍ ഓടിച്ച വാഹനത്തിന്റെ ഉടമയുടെ പക്കല്‍ നിന്നും 2000 രൂപ നല്‍കാമെന്ന് ഉടമ പറഞ്ഞെങ്കിലും 10000 രൂപ വേണമെന്ന പിടിവാശിയില്‍ ഗോപകുമാര്‍ ഉറച്ച് നിന്നു. ഡ്രൈവര്‍ക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ച കാര്യം അറിയിച്ചിട്ടും പിടിവാശിയില്‍ ഗോപകുമാര്‍ ഉറച്ച് നിന്നു
150 രൂപ വരെയുള്ള ടിക്കറ്റുകൾ 5% നികുതി ഘടനയിൽ കൊണ്ടുവരണമെന്ന് ആവശ്യം ഫിലിം ചേമ്പർ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നൽകി. നിർണായക ജി എസ് ടി കൗൺസിൽ യോഗം ഇന്ന് നടക്കാനിരിക്കെയാണ് കത്തയച്ചത്. 100 രൂപ വരെയുള്ള ടിക്കറ്റിന് നിലവിൽ 12 % ആണ് നികുതി. ഇത് 18 % ആക്കാൻ ഉള്ള ആലോചനകളുടെ പശ്ചാത്തലത്തിലാണ് കത്തയച്ചത്.
സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തി പ്രചരണത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി എം.വി. ജയരാജന്‍. സിന്നു സിന്നൂസ് എന്ന ഫെസ്ബുക് പ്രൊഫൈലിനെതിരെയാണ് പരാതി എം.വി. ജയരാജന്‍ പരാതി നല്‍കിയത്. 2022 ല്‍ പരുക്ക് പറ്റിയ ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നെന്ന് പരാതിയില്‍. പരാതിയില്‍ ചക്കരക്കല്ല് പൊലീസ് കേസെടുത്തു
വി.സി ഒപ്പിട്ട മിനിറ്റ്‌സും സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്‌സും പരസ്പരവിരുദ്ധം. വി.സി. ഒപ്പിട്ട മിനിറ്റ്‌സില്‍ അനില്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി പരാമര്‍ശം. സസ്‌പെന്‍ഷന്‍ മൂലം രജിസ്ട്രാര്‍ ചുമതല കൈമാറിയത് എന്നാണ് പരാമര്‍ശം. യോഗത്തില്‍ തയ്യാറാക്കിയ മിനിറ്റ്‌സില്‍ സസ്‌പെന്‍ഷനെ കുറിച്ച് പരാമര്‍ശമില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ചര്‍ച്ച ചെയ്തില്ലെന്ന് മനുട്ട്‌സില്‍. യോഗത്തില്‍ തയ്യാറാക്കിയ മിനുട്ട്‌സ് വി.സി. തിരുത്തി എന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍
ജലനിരപ്പ് ഉയര്‍ന്നതോടെ തീരത്ത് നിന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു
ആഗോള അയ്യപ്പ സംഗമം വര്‍ഗീയതയ്ക്ക് എതിരും വിശ്വാസികള്‍ക്ക് അനുകൂലവുമായിരിക്കും. വര്‍ഗീയവാദി വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. വര്‍ഗീയതയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള വലിയൊരു വിഭാഗം വിശ്വാസികളാണ്. വര്‍ഗീയവാദികള്‍ വര്‍ഗീയ നിലപാട് സ്വീകരിക്കും എന്നതിന്റെ തെളിവാണ് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ആഗോള അയ്യപ്പ സംഗമത്തിനെതിരായ നിലപാട്. വിശ്വാസികളുടെ ഏത് കൂട്ടായ്മയെയും എതിര്‍ക്കേണ്ടതില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാടെന്നും എം.വി ഗോവിന്ദന്‍.
കൊച്ചിയില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച് യുവാവിന്റെ പരാക്രമം. സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന്. ഇന്നലെ പുലര്‍ച്ചെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. പെരുമ്പാവൂര്‍ സ്വദേശി അജ്മലാണ് സുരക്ഷാ ജീവനക്കാരെ മറികടന്ന് ബൈക്കോടിച്ചത്. ബൈക്ക് ഉപേക്ഷിച്ച് താക്കോലുമായി കടന്നുകളഞ്ഞ പ്രതിക്കായി റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
വീണ്ടും അവധി അപേക്ഷ സമര്‍പ്പിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാര്‍. ഈ മാസം 20 വരെയാണ് അവധി അപേക്ഷ നല്‍കിയത്. അവധി ആവശ്യപ്പെട്ടത് വ്യക്തിപരമായ കാരണങ്ങളാല്‍. അവധി അപേക്ഷ വി.സി നിരസിച്ചു. സ്‌പെന്‍ഷനിലുള്ള വ്യക്തിക്ക് അവധി എന്തിനെന്ന് വി.സിയുടെ പരിഹാസം. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് രശ്മി ഇന്നലെ ചുമതലയേറ്റത് അനില്‍കുമാറിന്റെ മുറിയിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മുന്നില്‍ നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ നടത്തുന്ന അയ്യപ്പ സംഗമം രാഷ്ട്രീയ മുതലെടുപ്പെന്ന് വി.ഡി. സതീശന്‍. ശബരിമലയെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളില്‍ എത്തിച്ച മുന്നണിയും സര്‍ക്കാരുമാണ് എല്‍ഡിഎഫ്. യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്ത ആചാരലംഘനം നടത്താന്‍ സൗകര്യം കൊടുക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാണോ എന്നും വി.ഡി. സതീശന്‍. നാമജപ ഘോഷയാത്ര ഉള്‍പ്പെടെ നടത്തിയ സമരങ്ങളുടെ പേരിലെടുത്ത കേസ് പിന്‍വലിക്കാന്‍ തയ്യാറാണോ എന്നും വി.ഡി. സതീശന്‍ പറഞ്ഞു.
പ്രതികൾക്കായി എലത്തൂർ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പ്രതികളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരുമായി വീണ്ടും സരോവരം പാർക്കിന് സമീപത്തുള്ള ചതുപ്പിൽ പരിശോധന നടത്തുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത് 8 ദിവസത്തേക്ക് ആണ് കസ്റ്റഡി ആവശ്യപ്പെടുക കഴിഞ്ഞ ആഴ്ച പ്രതികൂല കാലാവസ്ഥയെ തുടർന്ന് പരിശോധന നിർത്തിവെക്കുകയായിരുന്നു തിങ്കളാഴ്ച പരിശോധന പുനരാരംഭിക്കാനാണ് പൊലീസ് നീക്കം
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറഞ്ഞ ശേഷം സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് വിഡി സതീശന്‍. സംഘാടക സമിതിയില്‍ പേരുവെച്ചത് തന്റെ അനുവാദത്തോടെയല്ല. മുന്‍കൂര്‍ അനുമതി തേടിയിട്ടല്ല ദേവസ്വം പ്രസിഡന്റ് കാണാന്‍ വന്നത്. കാണാന്‍ കൂട്ടാക്കിയില്ലെന്ന് പറയുന്നത് മര്യാദകേടാണ്. വര്‍ഗീയ വാദികള്‍ക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കുന്ന പരിപാടിയാണ് സര്‍ക്കാരിന്റേത്. പത്താമത്തെ വര്‍ഷം തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ വരുന്ന പ്രത്യേക അയ്യപ്പഭക്തിയാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാട് വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 24 ഇലക്ട്രിക് ഡിറ്റനേറ്റര്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസ് നടത്തിയ ക്രൂരമര്‍ദനത്തിന്റെ പൊലീസ് ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത് വിഎസിനെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്.
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ആരാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് ആണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനും ജൂബിലി ആഘോഷത്തിന്റെ ഭാഗമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗം ജീവനൊടുക്കിയ സംഭവത്തിൽ വീണ്ടും പ്രതിഷേധവുമായി കോൺഗ്രസ്. പ്രവർത്തകരുടെ നേതൃത്വത്തിൽ ആര്യനാട് പൊലീസ് സ്റ്റേഷനിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ശ്രീജയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പഞ്ചായത്ത് പ്രസിഡൻ്റ് വിജു മോഹനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസുമായി ഉന്തും തള്ളുമായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു.
പാലക്കാട് സ്കൂളിലെ സ്ഫോടനത്തിൽ പങ്കുള്ള പ്രതികൾക്ക് ബിജെപി ബന്ധമുണ്ടെന്നും ആർഎസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് വേണമെന്ന് ആവർത്തിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു.
"പൊലീസിൽ ആർഎസ്എസ് നിയന്ത്രിക്കുന്നവരുണ്ട്. ഈ കേസിലും ചില ഉദ്യോഗസ്ഥർ ഇക്കാര്യം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ ആർഎസ്എസിൻ്റെ നിർദേശ പ്രകാരം പ്രവർത്തിച്ചാൽ കാണാം," ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി.
"പിടിയിലായ പ്രതി ബിജെപി-ആർഎസ്എസ് പ്രവർത്തകനാണ്. പ്രതിയുടെ പ്രദേശം ആർഎസ്എസ് സ്വാധീന മേഖലയാണ്. പിടിയിലായ സുരേഷ് അവരുടെ സജീവ പ്രവർത്തകനാണ്. ആർഎസ്എസ് കേന്ദ്രങ്ങളിൽ സ്ഫോടക വസ്തുക്കൾ നിർമിക്കുന്നുണ്ട്," ഇ.എൻ. സുരേഷ് ബാബു ചൂണ്ടിക്കാട്ടി.
അമീബിക് മസ്തിഷ്ക ജ്വര ചികിത്സയിൽ കേരളത്തിന് അത്യപൂർവ നേട്ടം. അമീബയും ഫംഗസും ഒരുപോലെ തലച്ചോറിനെ ബാധിച്ച കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത്. ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും ജീവനക്കാരെയും അഭിനന്ദിച്ച് രംഗത്തെത്തി.
ഈ മാസം 22ന് പന്തളത്ത് 'ശബരിമല സംരക്ഷണ സംഗമം' നടത്തുമെന്ന് ഹിന്ദു സംഘടനകൾ. ശരിയായ അയ്യപ്പന്മാരുടെ സംഗമം ആയിരിക്കും ഇതെന്നും നേതാക്കൾ അറിയിച്ചു.
കോഴിക്കോട് ബാലുശ്ശേരി തോണിക്കടവ് ടൂറിസ്റ്റു കേന്ദ്രത്തിന് സമീപം ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ഉപേക്ഷിച്ച നിലയിലാണ് വെടിയുണ്ട കണ്ടെത്തിയത്. തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലെ ജീവനക്കാരനാണ് വെടിയുണ്ട കണ്ടത്. കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി വെടിയുണ്ട കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗം ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊടിമരം നശിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. ആര്യനാട് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിനിടെയാണ് സംഭവം. ശ്രീജ വിഷയം പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചർച്ചയാക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു.
തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് സുജിത്തിന് ക്രൂരമർദനം നേരിട്ട സംഭവത്തിൽ തെരുവുകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. സമരം ഏറ്റെടുക്കാൻ യൂത്ത് കോൺഗ്രസ് സുസജ്ജമാണ്. മണ്ഡല തലം മുതൽ സംഘടന സജ്ജമാണ്. ഇന്ന് വൈകുന്നേരം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച് നടത്തും. കേരള പൊലീസ് കുറുവ സംഘമായി മാറിയെന്നും അബിൻ വർക്കി വിമർശിച്ചു.
ആഗോള അയ്യപ്പ സംഗമം എന്താണെന്ന് മനസ്സിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. പരിപാടി രാഷ്ട്രീയമായി കാണേണ്ട ആവശ്യമില്ല. വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്യുക. ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കുന്നംകുളത്തെ പൊലീസ് മർദനത്തിൽ പ്രതികളായ പൊലീസ് ക്രിമിനലുകള്‍ക്കെതിരെ ഇന്നു തന്നെ നടപടിയെടുക്കണമെന്നും നരാധമന്മാര്‍ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെന്നു പറയുന്നതില്‍ മുഖ്യമന്ത്രിക്ക് ലജ്ജ തോന്നുന്നില്ലേയെന്നും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാഷ്ട്രീയ പാർട്ടികളുടെ യോഗമല്ല അയ്യപ്പ സംഗമമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ജനപ്രതിനിധികളെ ക്ഷണിക്കുക എന്ന സാമാന്യ മര്യാദയാണ് സർക്കാർ കാണിച്ചത്. ഹിന്ദു സംഘടനകൾ ബദൽ സംഗമം നടത്തുന്നതിനെ സർക്കാർ ചോദ്യം ചെയ്യുന്നില്ല. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കോടതി ഒന്നും സർക്കാരിനോട് ചോദിച്ചിട്ടില്ല. സർക്കാരിന് കൃത്യവും വ്യക്തവുമായ മറുപടിയുണ്ട്. ഒരു സംഘടനയേയും പരിപാടിയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷത്തിനകത്ത് യോജിപ്പില്ലെന്നും മന്ത്രി വി.എൻ. വാസവൻ വിമർശിച്ചു.
ആഗോളതലത്തിൽ പ്രവർത്തനരഹിതമായി ചാറ്റ് ജിപിടി. ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. നിലവിൽ പ്രവർത്തനം പുനരാരംഭിച്ചു. ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾ പ്രവഹിച്ചതോടെ, വെബ് ഔട്ടേജ് റിപ്പോർട്ട് കംപൈലർ ഡൗൺ ഡിറ്റക്ടറിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. ഓരോ രാജ്യത്തും നൂറുകണക്കിന് റിപ്പോർട്ടുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ചാറ്റ് ജിപിടിയിൽ പ്രതികരണങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. ഇക്കാര്യം കമ്പനിയുടേയും ശ്രദ്ധയിൽപ്പെട്ടു. അധികം വൈകാതെ തന്നെ ജനപ്രിയ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയുടെ പ്രവർത്തനം പുനരാരംഭിച്ചു.
വർക്കല വൈദ്യുതാഘാതമേറ്റ് കാർപെൻ്റർ തൊഴിലാളിക്ക് മരണം. കാപ്പിൽ സ്വദേശി വിഷ്ണു (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലിക്കിടെ ഡ്രില്ലിങ് മെഷീനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
പാലക്കാട് കല്ലേക്കാടിൽ വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ കേസിൽ വീട്ടുടമ മണിക്കുറ്റിക്കളം സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കിണർകുഴിക്കൽ ജോലിക്കാരനെന്ന് പൊലീസ്. മൂത്താംതറ സ്കൂളിൽ സ്ഫോടക കണ്ടെത്തിയ സംഭവത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കേസിൽ പൂളക്കാട് സ്വദേശി ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവർ കസ്റ്റഡിയിൽ തുടരുന്നു
എറണാകുളം വടക്കൻ പറവൂരിൽ ബീവറേജിൽ നടന്ന മോഷണത്തിൽ പ്രതികൾ പിടിയിൽ. വെടിമറ സ്വദേശികളായ 4 പേരയാണ് വടക്കൻ പറവൂർ പൊലീസ് പിടികൂടിയത്. ഇവരിൽ രണ്ട് പേർ പ്രായ പൂർത്തി ആവാത്തവരാണ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
കുന്നംകുളത്തെ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ മാർച്ച് കോൺഗ്രസ് പ്രതിഷേധ മാർച്ച്. ബാരിക്കേഡ് മറിക്കാൻ വീണ്ടും പ്രവർത്തകരുടെ ശ്രമം. രണ്ടാമതും ജലപീരങ്കി പ്രയോഗിച്ച പൊലീസ്. പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രവർത്തകർ
ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമത സമ്മേളനം നടത്താൻ കാരണം മാപ്പിള ലഹളയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാപ്പിളമാർ ഹിന്ദുമതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതാണ് ഗുരുവിനെ സർവ്വമത സമ്മേളനത്തിന് പ്രേരിപ്പിച്ചത്. എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാൻ വേണ്ടിയാണ് സമ്മേളനം നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ വേദിയിൽ വെച്ച് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ വാനോളം പുകഴ്ത്തി.
പാലക്കാട് വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് 15 പേർക്ക് പരിക്ക്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചത്. പരിക്കേറ്റവരെ നാട്ടുകാർ ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അമിതവേഗതിയിൽ എത്തിയ ബസിൻ്റെ നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
കൊല്ലം കരുനാഗപ്പള്ളിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പൊലീസ് സേനയിലെ ക്രിമിനലുകളുടെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
ജി എസ് ടി പരിഷ്കരണം രണ്ട് സ്ലാബുകളാക്കി ചുരുക്കിയേക്കും. ജി എസ് ടി കൗൺസിൽ അംഗീകാരം നൽകിയതായി സൂചന. നിലവിൽ ഉണ്ടാവുക 5, 18% സ്ലാബുകൾ. നഷ്ടം നികത്താൻ സെസ് വേണമെന്ന് ആവശ്യവുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ
തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷൻ മർദനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ദ്യശ്യ മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മർദനത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ത്യശൂർ ജില്ലാ സിറ്റി പോലീസ് മേധാവിക്ക് നിർദേശം നൽകിയത്.
തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ഇരട്ട വോട്ട് ആരോപണവുമായി ബിജെപി സംസ്ഥാന വൈസ്. പ്രസിഡൻറ് കെ കെ അനീഷ് കുമാർ. KPCC സെക്രട്ടറി സുനിൽ അന്തിക്കാടിനും ഭാര്യയ്ക്കും തദ്ദേശ തെരെഞ്ഞെടുപ്പിൽ ഇരട്ട വോട്ടും ഇരട്ട ഐഡി കാർഡുകളും ഉണ്ടെന്നാണ് ആരോപണം. തൃശൂർ അന്തിക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഇരുവർക്കും ഇരട്ട വോട്ടുണ്ടെന്ന് അനീഷിന്റെ ആരോപണം.
പാലക്കാട് നെന്മാറയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് നെന്മേനി സ്വദേശി കാർത്തിക്കാണ് (25) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിന് ഗുരുതര പരിക്ക്. വൈകീട്ട് നാലു മണിയോടെ വിത്തനശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ടതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.