സംസ്ഥാനത്ത് വീണ്ടും അവയവദാനം; വഴിയൊരുക്കാം KL 27 N 8743 ആംബുലന്‍സിന്

മസ്തിഷ്ക മരണം സ്ഥിരീകരിച്ച സൈനികന്‍ കൊല്ലം സ്വദേശി രാഹുല്‍ രാജീവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്
സംസ്ഥാനത്ത് വീണ്ടും അവയവദാനം; വഴിയൊരുക്കാം KL 27 N 8743 ആംബുലന്‍സിന്
Published on
Updated on

സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച സൈനികന്‍ കൊല്ലം സ്വദേശി രാഹുല്‍ രാജീവിന്റെ (30) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രാഹുലിന്റെ വൃക്കകൾ, ഹൃദയ വാൽവ്, കരൾ, കോർണിയ, ത്വക്ക് എന്നിവയാണ് ദാനം ചെയ്യുക. ഒരു വൃക്ക ഉടൻ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ഗ്രീൻ കോറിഡോർ വഴി എത്തിക്കും. 10:45ഓടെ ആംബുലൻസ് തിരുവനന്തപുരത്തുനിന്നും തിരുവല്ലയിലേക്ക് പുറപ്പെടും.

KL 27 N 8743 എന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയുടെ ഡി ലെവല്‍ ഐസിയു ആംബുലന്‍സാണ് പുറപ്പെടുന്നത്. തിരുവനന്തപുരം ഈഞ്ചയ്ക്കൽ മുതൽ തിരുവല്ല വരെയുള്ള പ്രധാന റോഡുകളിൽ യാത്ര ചെയ്യുന്നവർ ആംബുലൻസിന് കടന്നുപോകാൻ വഴിമാറിക്കൊടുക്കാന്‍ ശ്രദ്ധിക്കണം. ആംബുലൻസ് റൂട്ട്: രാവിലെ 10.45 മെഡിഫോർട്ട് ഹോസ്പിറ്റൽ, എയർപോർട്ട് റോഡ്, കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, ആയൂർ, ചടയമംഗലം, കൊട്ടാരക്കര, ഏനാത്ത്, അടൂർ, പന്തളം, ചെങ്ങന്നൂർ, പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ തിരുവല്ല.

ഒരു വ്യക്കയും ത്വക്കും തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് കൈമാറും. ഹൃദയ വാൽവ് -ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം. കരൾ -കിംസ് ഹാസ്പിറ്റൽ, തിരുവനന്തപുരം. കോർണിയ -റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, തിരുവനന്തപുരം.

News Malayalam 24x7
newsmalayalam.com