തിരുവനന്തപുരം: സംസ്ഥാനത്തെ ഡിഐജിമാർക്ക് സ്ഥാനക്കയറ്റം. ആർ. നിശാന്തിനി, എസ്. അജിതാ ബീഗം, പുട്ടാ വിമാലദിത്യ, എസ്. സതീഷ് ബിനോ, രാഹുൽ ആർ. നായർ എന്നിവർക്കാണ് ഐജിമാരായി സ്ഥാനക്കായറ്റം ലഭിച്ചത്. ജി. ശിവവിക്രം, അരുൾ ആർ.ബി. കൃഷ്ണ, ജെ. ഹിമേന്ദ്രനാഥൻ എന്നിവർക്ക് ഡിഐജിമാരായും സ്ഥാനക്കയറ്റം ലഭിച്ചു. ടെലികോം എസ്‌പിയായി ഉമേഷ് ഘോയലിനെയും, സ്പെഷ്യൽ ഓപ്പറേഷൻസ് എസ്‌പിയായി പി.ബി. കിരണിനേയും ചുമതലപ്പെടുത്തി.
സൗത്ത് സോൺ ഐജിയായി സ്പർജൻ കുമാറിനേയും, ഇൻ്റലിജൻസ് ഐജിയായി എസ്. ശ്യാം സുന്ദറിനേയും, ഇൻ്റേണൽ സെക്യൂരിറ്റി ഐജിയായി പുട്ട വിമലാദിത്യയേയും, ധന കുറ്റകൃത്യ വിഭാഗ ഐജിയായി എസ്. അജിത ബീഗത്തേയും, ഹെഡ് ക്വാർട്ടേഴ്സ് ഐജിയായി ആർ. നിശാന്തിനിയേയും, ബറ്റാലിയൻ ഐജിയായി എസ്. സതീഷ് ബിനോയേയും ചുമതലപ്പെടുത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന് സ്ഥലംമാറ്റം നൽകി. വിജിലൻസ് ഡിഐജിയായാണ് നിയമനം നൽകിയത്.
സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ഹരിശങ്കറിനേയും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി കെ. കാർത്തികിനേയും, തൃശൂർ റെയിഞ്ച് ഡിഐജി അരുൺ ആർ. ബി. കൃഷ്ണ, തിരുവനന്തപുരം റെയിഞ്ച് ഡിഐജിയായി ജെ. ഹിമേത്രനാഥിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.