31 ഗ്രാം വരുന്ന സ്വർണമാല, അവകാശികൾ ബന്ധപ്പെടുക, ആളില്ലെങ്കിൽ ലേലം ചെയ്യാൻ ഒരുങ്ങി പൊലീസ്

കേരള പൊലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ചാണ് പൊതുലേലം
പ്രതീകാത്മക-ചിത്രം
Published on
Updated on

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും കളഞ്ഞ് കിട്ടിയ സ്വർണമാല ലേലം ചെയ്യാൻ ഒരുങ്ങുന്നതായി പൊലീസ്. 31 ഗ്രാം തൂക്കം വരുന്ന മാലയാണ് കളഞ്ഞ് കിട്ടിയത്. അവകാശവാദം ഉന്നയിച്ച് ആരും വരാത്ത സാഹചര്യത്തിലാണ് മാല ലേലം ചെയ്യാൻ തീരുമാനിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പ്രതീകാത്മക-ചിത്രം
യുവനടിയെ പീഡിപ്പിച്ച കേസ്; രഞ്ജിത്തിനെതിരെ തെളിവുകൾ, അന്വേഷണം പൂർത്തിയായെന്ന് എസ്ഐടി

ആഭരണത്തിൽ ആർക്കെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ 27-04-2026 മുതൽ മുപ്പത് ദിവസത്തിനകം സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. കേരള പൊലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ചാണ് മാല പൊതുലേലത്തിനായി വയ്ക്കുന്നത്.

സിറ്റി പോലീസ് കമ്മിഷണറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

"കേരള പോലീസ് ആക്ട് 56 /4 പ്രകാരം തിരുവനന്തപുരം ജില്ല പോലീസ് മേധാവി പുറപ്പെടുവിക്കുന്നത്. തിരുവനന്തപുരം സിറ്റി ജില്ലാ പരിധിയിൽപെട്ട പേട്ട പോലീസ് സ്റ്റേഷനിൽ പരിധിയിൽ നിന്നും ഏകദേശം 31ഗ്രാം തൂക്കം വരുന്ന സ്വർണ മാലാ കളഞ്ഞു കിട്ടിയിട്ടുള്ളതാണ് നാളിതുവരെയായി ആരും തന്നെ ഈ വസ്തുവിൽ അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതാണ്.

കേരള പോലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ച് പൊതുലേലം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ആയതിനാൽ മേൽപ്പറഞ്ഞ വസ്തുക്കളിൽ മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാൻ ഉണ്ടെങ്കിൽ തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി സ്റ്റേഷൻ എസ് എച്ച് ഓ മുൻപാകെ തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണ്. മേൽ കാലാവധിക്കുള്ളിൽ ആരുംതന്നെ മേൽപ്പറഞ്ഞ പ്രകാരം അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ ടി വസ്തുക്കൾക്ക് അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് കേരള പോലീസ് ആക്ട് 56/7 പ്രകാരം പൊതു ലേലത്തിലൂടെ വിൽപ്പന നടത്തി തുക കേരള സർക്കാരിൻറെ Criminal Justice Miscellaneous Expense Fund ലേക്ക് വക ചേർക്കുന്നതായിരിക്കും

#findingowner #GoldChain #keralapolice#ThiruvananthapuramCityPolice"

News Malayalam 24x7
newsmalayalam.com