ബുദ്ധിമുട്ട് അറിയാം, പക്ഷേ നിയന്ത്രണം ഒഴിവാക്കാനാകില്ല; ഉപയോഗം നിയന്ത്രിക്കാൻ നിർദേശിച്ച് വൈദ്യുതി മന്ത്രി

നിലവിൽ വൈദ്യുതി ലഭ്യതയിൽ 600 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ബുദ്ധിമുട്ട് അറിയാം, പക്ഷേ നിയന്ത്രണം ഒഴിവാക്കാനാകില്ല; ഉപയോഗം നിയന്ത്രിക്കാൻ നിർദേശിച്ച് വൈദ്യുതി മന്ത്രി
Published on
Updated on

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിൽ വൈദ്യുതി ലഭ്യതയിൽ 600 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പ് പൊതുജനങ്ങൾക്കായി ചില പ്രധാന നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. AC യുടെ താപനില 25 ഡിഗ്രി സെൽഷ്യസിലോ അതിനുമുകളിലോ സെറ്റ് ചെയ്യുക. അലങ്കാരവിളക്കുകൾ ഒഴിവാക്കുക. വൈദ്യുതി വാഹനങ്ങൾ പരമാവധി പകൽ സമയത്ത് ചാർജ് ചെയ്യുക. വാട്ടർ പമ്പ്, വാട്ടർ ഹീറ്റർ, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, അയൺ ബോക്സ് എന്നിവയുടെ ഉപയോഗം പീക്ക് മണിക്കൂറുകളിൽ കുറയ്ക്കുക. BLDC ഫാനുകൾ എൽഇഡി ലൈറ്റുകൾ എന്നിവ ഉപയോഗിക്കുക. വ്യവസായിക വാണിജ്യ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ പ്രോസസ്സുകൾ ചെയ്ത് രാത്രികാലങ്ങളിലെ ആവശ്യകത കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളോട് സഹകരിക്കണമെന്ന് വൈദ്യുതി വകുപ്പ് അഭ്യർഥിച്ചു.

News Malayalam 24x7
newsmalayalam.com