സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: ഉപഭോഗം കൂടി, ഉല്‍പ്പാദനം കുറഞ്ഞു; സെപ്റ്റംബര്‍ 15ഓടെ പരിഹരിക്കാനാകും: മുഖ്യമന്ത്രി

മഴ കുറഞ്ഞതിനാല്‍, ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളതെന്ന് മുഖ്യമന്ത്രി
Electricity consumption decreased again
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉപഭോഗം കൂടിയതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപഭോഗം ഇത്തവണ കൂടിയതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. മഴ കുറഞ്ഞതിനാല്‍, ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇത് ആഭ്യന്തര ഉല്‍പ്പാദനം ഗണ്യമായി കുറയാനും കാരണമായി. സെപ്റ്റംബർ 15ഓടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈദ്യുതിയുടെ ആവശ്യകത മുൻ വർഷങ്ങളേക്കാൾ കൂടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 800-900 മെഗാ യൂണിറ്റ് വരെ ഉപഭോഗം കൂടി. വൈദ്യുതി പ്രതിസന്ധി നേരിടാൻ സര്‍ക്കാര്‍ ഒരുപാട് നടപടി എടുത്തു. കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉൽപ്പാദനം കുറഞ്ഞു. പീക്ക് സമയങ്ങളിൽ കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങേണ്ടിവരുന്നത്. എങ്കിലും അമിത നിരക്ക് ഈടാക്കാതെ എല്ലാ മാർ​​ഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

Electricity consumption decreased again
പിണറായി വിജയനെതിരായ ഇഡി ശുപാര്‍ശ: കത്തിലുള്ളത് ഗൗരവമായ കാര്യങ്ങള്‍; നിയമപരമായി പരിശോധിച്ച് നടപടിയെടുക്കും: മുഖ്യമന്ത്രി

വൈകിട്ട് ഏഴ് മുതൽ 12 വരെയുള്ള സമയങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടും. കൂടുതൽ വൈദ്യുതി എത്തിച്ച് ഈ മാസം 15ഓടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

News Malayalam 24x7
newsmalayalam.com