വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; മൂന്ന് ജില്ലകള്‍ക്ക് യെല്ലോ അലേർട്ട്

അടുത്ത മൂന്ന് ദിവസവും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
മഴ മുന്നറിയിപ്പ്
മഴ മുന്നറിയിപ്പ്
Published on

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ തിരമാലയ്ക്കും കടൽക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് ദിവസവും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലേർട്ടാണ്.

യെല്ലോ അലേർട്ട്

16/08/2025: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

17/08/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

18/08/2025: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

തൃശൂർ ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com