കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. കാൽ അടി വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് വിലങ്ങാട് ഉരുട്ടു ഭാഗത്തുണ്ടായ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടങ്ങള്‍. പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ കാറ്റ് വീശി.
പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ക്കും നാശനഷ്ടം. നാദാപുരം മേഖലയില്‍ മൂന്നു വാര്‍ഡുകളിലായി 15 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
മാവൂര്‍ കച്ചേരികുന്നില്‍ മൂന്നു വീടുകളില്‍ വെള്ളം കയറി. ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും കര കവിഞ്ഞു ഒഴുകുന്നു. ഊര്‍ക്കടവില്‍ റെഗുലേറ്ററിന്റെ 16 ഷട്ടറുകളും പൂര്‍ണമായും ഉയര്‍ത്തി. ചാത്തമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വെള്ളം ഉയര്‍ന്നു.
മൂന്നാർ ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ദേശീയ പാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു
കുറിച്ചി പുത്തൻ കോളനി കുഞ്ഞൻകവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് കുടുംബം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
വെള്ളത്തില്‍ മഴ കനത്തതോടെ ചാലക്കുടി സൗത്ത് റെയില്‍വേ അടിപ്പാത വീണ്ടും വെള്ളത്തില്‍. അടിപ്പാത മുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. റെയില്‍വേ വികസന സമയത്ത് പ്രദേശത്തുണ്ടായിരുന്ന തോട് നികത്തിയതാണ് മേല്‍പ്പാലത്തിലെ സ്ഥിരം വെള്ളക്കെട്ടിനു കാരണം.
ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ 85 സെന്റിമീറ്റര്‍ ഉയര്‍ത്തും. സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്ന് രാവിലെ 10 മണിക്കായിരിക്കും ഉയര്‍ത്തുക. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം. മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ടിറിനും മുകളിൽ
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റ് തുടരും.
കനത്ത മഴയും വെള്ളക്കെട്ടും മൂലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ.
പത്തനംതിട്ടയിൽ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ടാണ് വിദ്യാർഥിയെ കാണാതായത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി.
പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. നെല്ലിക്കൽ സ്വദേശി മിഥുൻ (30), കിടങ്ങന്നൂർ സ്വദേശി രാഹുൽ (29) എന്നിവരാണ് മരിച്ചത്. മൂന്നു പേരാണ് വെള്ളത്തിൽ ഇറങ്ങിയത്. കാണാതായ മൂന്നാമനായുള്ള തെരച്ചിൽ പുരോഗമിക്കുന്നു.
അട്ടപ്പാടിയിൽ വൈദ്യുതി പുനസ്ഥാപിച്ചു.വൈകിട്ട് ആറരയോട് കൂടിയാണ് വൈദ്യുതി പുസഥാപിച്ചത്.
വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ നാളെ അവധി പ്രഖ്യാപിച്ചു.