മൂന്നേ മൂന്നു ദിവസം സംസ്ഥാനത്ത് പെയ്തത് 232 ശതമാനം അധികം മഴ! കാസര്‍ഗോഡ് ഒഴികെ ജില്ലകളില്‍ ദുരിതപ്പെയ്ത്ത്

ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 3 വരെയുള്ള 72 മണിക്കൂറിലെ മഴക്കണക്കാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത്.
മൂന്നേ മൂന്നു ദിവസം സംസ്ഥാനത്ത് പെയ്തത് 232 ശതമാനം അധികം മഴ! കാസര്‍ഗോഡ് ഒഴികെ ജില്ലകളില്‍ ദുരിതപ്പെയ്ത്ത്
Published on
Updated on

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അധിക മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കാസർഗോഡ് ഒഴികെ ജില്ലകളിൽ 60 ശതമാനം കൂടുതൽ മഴ ലഭിച്ചു. ആകെ 184.2 മില്ലി മീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്തത്. സാധാരണ ലഭിക്കേണ്ടത് 55.4 മില്ലി മീറ്റർ മഴയാണ്. അതായത്, മൂന്നു ദിവസംകൊണ്ട് 232 ശതമാനം അധിക മഴ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 3 വരെയുള്ള 72 മണിക്കൂറിലെ മഴക്കണക്കാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത്.

കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം, ഏറ്റവും കൂടുതല്‍ മഴക്കെടുതി നേരിടുന്നത് പത്തനംതിട്ടയാണ്. സാധാരണ ലഭിക്കേണ്ടിയിരുന്ന 40 മി.മീ മഴയ്ക്കു പകരം 253.2 മി.മീ മഴയാണ് ജില്ലയില്‍ പെയ്തത്. അതായത്, 533 ശതമാനം അധിക മഴ. തിരുവനന്തപുരത്ത് സാധാരണ ലഭിക്കേണ്ടത് 21.5 മി.മീ മഴ. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത് 119.7 മി.മീ. അതായത്, 457 ശതമാനത്തിന്റെ വര്‍ധന. കോഴിക്കോട് (326 ശതമാനം), മലപ്പുറം (310 ശതമാനം), കൊല്ലം (302 ശതമാനം), കോട്ടയം (300 ശതമാനം), പാലക്കാട് (268 ശതമാനം), എറണാകുളം (223 ശതമാനം), തൃശൂര്‍ (213 ശതമാനം), ആലപ്പുഴ (207 ശതമാനം), കണ്ണൂർ (207 ശതമാനം), ഇടുക്കി (168 ശതമാനം), വയനാട് (96 ശതമാനം) എന്നിങ്ങനെ പോകുന്ന കണക്കില്‍ കാസർഗോഡ് ജില്ലയിൽ മാത്രമാണ് 60 ശതമാനത്തിൽ കുറവ് മഴ ലഭിച്ചത്.

മൂന്നേ മൂന്നു ദിവസം സംസ്ഥാനത്ത് പെയ്തത് 232 ശതമാനം അധികം മഴ! കാസര്‍ഗോഡ് ഒഴികെ ജില്ലകളില്‍ ദുരിതപ്പെയ്ത്ത്
തോരാതെ മഴ, നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ഒമ്പത് ജില്ലകളില്‍ സമ്പൂര്‍ണ അവധി, പിഎസ്‍സി പരീക്ഷകള്‍ക്കും മാറ്റം

വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആറ്, ഏഴ് തീയതികളില് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com