ഇതാ കിരീടം പാലം റെഡിയാകുന്നു ; കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി

'കിരീടം' സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലവും പ്രദേശവും വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
കിരീടം പാലം
കിരീടം പാലംSource; Social Media
Published on

കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. "കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കുന്നു. ഇതാ കിരീടം പാലം റെഡിയാകുന്നു.. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിയിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ".എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം;

"കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കുന്നു ❤️

ഇതാ കിരീടം പാലം

റെഡിയാകുന്നു..

കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിയിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ..

രാജ്യത്ത് ഒരു സംസ്ഥാനത്ത് സിനിമ ടൂറിസം പദ്ധതി ആദ്യമായി ആരംഭിക്കുന്നത് കേരളത്തിലാണ്. പദ്ധതിയുടെ ഭാഗമായി ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മലയാളിയുടെ മനസ്സിൽ നിന്ന് മായാത്ത, 'കിരീടം' സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലവും പ്രദേശവും വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് വലിയ മാറ്റങ്ങൾ തന്നെ സംഭവിച്ചു. ഇതിനകം തന്നെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വെള്ളായണി കായലിൻ്റെ ഭാഗമായ കിരീടം പാലവും പ്രദേശവും മാറിയിരിക്കുകയാണ്.

കിരീടം പാലം സിനിമാ ടൂറിസം പദ്ധതി ഉടൻ തന്നെ നാടിന് സമർപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

മറ്റ് ചില പ്രധാന സിനിമ ലൊക്കേഷനുകളും സിനിമ ടൂറിസത്തിൻ്റെ ഭാഗമായി ആരംഭിക്കുവാൻ ചർച്ചകൾ നടന്നുവരികയാണ്.

ഇതിനോടൊപ്പം നമ്മുടെ സംസ്ഥാനത്തെ ലൊക്കേഷനുകളിൽ ലോകത്തേതു ഭാഷയിലുള്ള സിനിമകളുടെയും ഷൂട്ടിങ്ങ് നടത്താൻ വേണ്ടി ഒട്ടേറെ പേർക്ക് എത്തിചേരാനും അതിലൂടെ കേരളത്തെ ലോകത്തിനു മുമ്പാകെ കൂടുതലായി അവതരിപ്പിക്കുവാനുള്ള ചർച്ചകളും പ്രത്യേക മാർക്കറ്റിംഗും ആരംഭിക്കുന്നുമുണ്ട്. "

Related Stories

No stories found.
News Malayalam 24x7
newsmalayalam.com