തൃശൂർ: കലോത്സവ വേദിയിൽ കൂട്ടുകാരിയായ മാളവികയുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രം ചുരുങ്ങിയ സമയംകൊണ്ട് കഥകളി പഠിച്ചെടുത്ത മിടുക്കിയുണ്ട്. കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിലെ ശിവഗംഗയാണ് കൂട്ടുകാരിയായ മാളവികയുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രം ചുരുങ്ങിയ സമയംകൊണ്ട് കഥകളി പഠിച്ചെടുത്ത്. കഥകളി ഗ്രൂപ്പ് ഇനത്തിൽ ഇരുവരും ചേർന്ന് എ ഗ്രേഡ് നേടുകയും ചെയ്തു.