സ്ഥാനക്കയറ്റം നല്‍കുന്നില്ല; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പ്രതിസന്ധിയില്‍

പ്രൈമറി വിഭാഗത്തിലെ 658 സ്‌കൂളുകളില്‍ ഇപ്പോഴും സ്ഥിരം ഹെഡ്മാസ്റ്റര്‍മാരില്ല.
സ്ഥാനക്കയറ്റം നല്‍കുന്നില്ല; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പ്രതിസന്ധിയില്‍
Published on
Updated on

തിരുവനന്തപുരം: സ്ഥാനക്കയറ്റം ലഭിക്കാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പ്രതിസന്ധിയില്‍. പ്രൈമറി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 757 സ്‌കൂളുകളില്‍ സ്ഥിരം പ്രധാന അധ്യാപകരില്ല. സമയബന്ധിതമായി അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ സാവകാശം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ വിദ്യാഭ്യാസ വകുപ്പ് നികത്തിയിട്ടില്ല. പ്രൈമറി വിഭാഗത്തിലെ 658 സ്‌കൂളുകളില്‍ ഇപ്പോഴും സ്ഥിരം ഹെഡ്മാസ്റ്റര്‍മാരില്ല. മലപ്പുറത്ത് ഈ പ്രതിസന്ധി നേരിടുന്നത് 136 സ്‌കൂളുകളില്‍ ആണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 99 സ്‌കൂളുകളിലാണ് സ്ഥിരം പ്രിന്‍സിപ്പല്‍മാരില്ലാത്തത്.

സ്ഥാനക്കയറ്റം നല്‍കുന്നില്ല; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പ്രതിസന്ധിയില്‍
"മത തീവ്രവാദിയാക്കാൻ ശ്രമം, അപവാദ പ്രചാരണം"; ടിനി ടോമിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് അൻസിബ ഹസൻ

സമയബന്ധിതമായി അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് അലംഭാവം കാണിക്കുന്നു എന്നാണ് പ്രധാന ആരോപണം. സെന്‍സസ് നടപടികള്‍ മൂലം സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കിയതും പ്രതിസന്ധിക്ക് കാരണമായി അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു . നിയമനങ്ങളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉണ്ടെന്നും സാവകാശത്തോടെ എല്ലാം പരിഹരിക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

സ്ഥാനക്കയറ്റം നല്‍കുന്നില്ല; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പ്രതിസന്ധിയില്‍
സംസ്ഥാനത്ത് മഴ ശക്തമാവുന്നു; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

Related Stories

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്ത സംഭവം: അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിക്കും
മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍
സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കും; നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
ജഡ്ജി ഹണി എം. വർഗീസ്
News Malayalam 24x7
newsmalayalam.com