കലാപൂരത്തിൻ്റെ രണ്ടാം ദിനം; ഇന്ന് ഗ്ലാമർ ഇനങ്ങൾ വേദിയിൽ

കലോത്സവം ആദ്യദിനം പിന്നിടുമ്പോൾ പോയിൻ്റ് നിലയിൽ കണ്ണൂരാണ് മുന്നിൽ...
കലാപൂരത്തിൻ്റെ രണ്ടാം ദിനം; ഇന്ന് ഗ്ലാമർ ഇനങ്ങൾ വേദിയിൽ
Source: News Malayalam 24x7
Published on
Updated on

തൃശൂർ: കൗമാര കലാമാമാങ്കത്തിൻ്റെ രണ്ടാം ദിനത്തിൽ ഗ്ലാമർ ഇനങ്ങൾ വേദിയിൽ. രണ്ടാം ദിനത്തിൽ ജില്ലകൾ തമ്മിലുള്ള മത്സരത്തിന് കടുപ്പമേറുകയാണ്. ഗ്ലാമർ ഇനമായ ഹൈസ്കൂൾ നാടകം ഇന്നാണ്. ഭരതനാട്യം, തിരുവാതിര, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, മാപ്പിളപ്പാട്ട്, കഥാപ്രസംഗം തുടങ്ങിയ മത്സരങ്ങളും വിവിധ വേദികളിലായി ഇന്ന് നടക്കും.

കലാപൂരത്തിൻ്റെ രണ്ടാം ദിനം; ഇന്ന് ഗ്ലാമർ ഇനങ്ങൾ വേദിയിൽ
സംസ്ഥാനത്ത് ജയിൽപുള്ളികളുടെ വേതനം വർധിപ്പിച്ച് സർക്കാർ; അന്തേവാസികളുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കാനുള്ള നീക്കമെന്ന് സർക്കാർ

കലോത്സവം ആദ്യദിനം പിന്നിടുമ്പോൾ പോയിൻ്റ് നിലയിൽ കണ്ണൂരാണ് മുന്നിലുള്ളത്. 250 പോയിൻ്റുമായി മുന്നിലുള്ള കണ്ണൂരിന് പിന്നിൽ 248 പോയിൻ്റോടെ കോഴിക്കോടും 246 പോയിൻ്റോടെ തൃശൂരുമുണ്ട്. സ്കൂളുകളിൽ പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ, ആലത്തൂരാണ് 58 പോയിന്റുമായി ഒന്നാമത്.

കലോത്സവം രണ്ടാം ദിനത്തില്‍ (ജനുവരി 15 )

വേദി ഒന്ന്- സൂര്യകാന്തി, തേക്കിന്‍കാട് മൈതാനം എക്‌സിബിഷന്‍ ഗ്രൗണ്ട് - 9.30ന് എച്ച്എസ്എസ് വിഭാഗം (ആണ്‍) ഭരതനാട്യം, രണ്ടിന് എച്ച്എസ്എസ് വിഭാഗം തിരുവാതിരക്കളി.

വേദി രണ്ട് - പാരിജാതം, തേക്കിന്‍കാട് മൈതാനം സിഎംഎസ് സ്‌കൂള്‍ എതിര്‍വശം - 9.30ന് എച്ച്എസ്എസ് വിഭാഗം (പെണ്‍) നാടോടി നൃത്തം, രണ്ടിന് എച്ച്എസ് വിഭാഗം ഒപ്പന

വേദി മൂന്ന് -നീലക്കുറിഞ്ഞി, തെക്കന്‍കാട് മൈതാനം ബാനര്‍ജി ക്ലബ്ബിന് എതിര്‍വശം - 9.30 ന് എച്ച്എസ് വിഭാഗം മംഗലംകളി , 1:30ന് എച്ച്എസ്എസ് വിഭാഗം മംഗലം കളി

വേദി നാല് -പവിഴമല്ലി, ടൗണ്‍ഹാള്‍ - 9:30 ന് എച്ച് എസ് വിഭാഗം (പെണ്‍ ) മിമിക്രി, 11:30ന് (ആണ്‍ )മിമിക്രി, 2 ന് എച്ച് എസ് എസ് വിഭാഗം ( പെണ്‍) മോഹിനിയാട്ടം

വേദി അഞ്ച്- ശംഖുപുഷ്പം, വിവേകോദയം ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ - 9:30 ന് എച്ച്എസ് വിഭാഗം വട്ടപ്പാട്ട്, 2 ന് എച്ച്എസ്എസ് സ്‌കിറ്റ് (ഇംഗ്ലീഷ്)

വേദി ആറ് -ചെമ്പകം, കേരള ബാങ്ക്, കോവിലകത്തുംപാടം - 9:30ന് എച്ച്എസ്എസ് വിഭാഗം (പെണ്‍) ലളിതഗാനം, 11.30ന് എച്ച്എസ്എസ് (ആണ്‍) ലളിതഗാനം, രണ്ടിന് എച്ച്എസ്എസ് വിഭാഗം ദഫ്മുട്ട്

വേദി ഏഴ് -മന്ദാരം, സാഹിത്യ അക്കാദമി ഓപ്പണ്‍ സ്റ്റേജ് - 9:30ന് എച്ച്എസ് വിഭാഗം (പെണ്‍) കേരള നടനം, 2ന് എച്ച്എസ് വിഭാഗം പൂരക്കളി

വേദി എട്ട് -കനകാംബരം, സാഹിത്യ അകാദമി ഹാള്‍ - 9:30ന് എച്ച്എസ് വിഭാഗം (ആണ്‍) തുള്ളല്‍, 1:30 ന് എച്ച്എസ്എസ് വിഭാഗം (പെണ്‍) തുള്ളല്‍

വേദി ഒന്‍പത് -ഗുല്‍മോഹര്‍, സെന്റ് ജോസഫ് സിജി എച്ച്എസ് മിഷന്‍ ക്വാര്‍ട്ടേഴ്‌സ് - 9.30ന് എച്ച് എസ് വിഭാഗം കൂടിയാട്ടം (സംസ്‌കൃത കലോത്സവം)

വേദി പത്ത് -ചെമ്പരത്തി, എംടി എച്ച്എസ്എസ് ചേലക്കോട്ടുക്കര - 9:30ന് എച്ച് എസ് എസ് കഥാപ്രസംഗം, 2ന് എച്ച്എസ് വിഭാഗം ( പെണ്‍) കുച്ചുപ്പുടി

വേദി 11 -കര്‍ണികാരം, കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് - 9:30 ന് എച്ച്എസ് വിഭാഗം നാടകം

വേദി 12 -നിത്യകല്ല്യാണി, സി ജി എച്ച് എസ് എസ് സേക്രഡ് ഹാര്‍ട്ട് 9:30 ന് എച്ച് എസ് എസ് വിഭാഗം (ആണ്‍) കഥകളി സിംഗിള്‍, 2ന് എച്ച് എസ് എസ് വിഭാഗം കഥകളി ഗ്രൂപ്പ്.

വേദി 13- പനിനീര്‍പ്പൂ, ജവഹര്‍ ബാലഭവന്‍ - (സംസ്‌കൃത കലോത്സവം) 9:30 ന് എച്ച് എസ് വിഭാഗം ചമ്പുപ്രഭാഷണം, 2ന് എച്ച് എസ് വിഭാഗം പ്രഭാഷണം, 4ന് എച്ച് എസ് എസ് വിഭാഗം പ്രസംഗം സംസ്‌കൃതം (ജനറല്‍)

വേദി 14 - നന്ത്യാര്‍വട്ടം, ഹോളി ഫാമിലി സിജിഎച്ച്എസ്എസ് - 9:30 ന് എച്ച്എസ്എസ് വിഭാഗം മാര്‍ഗംകളി, 2ന് എച്ച്എസ് വിഭാഗം മാര്‍ഗംകളി

വേദി 15 -താമര, ഹോളി ഫാമിലി സിജിഎച്ച്എസ്എസ് - 9:30 ന് എച്ച്എസ്എസ് വിഭാഗം ചെണ്ടമേളം, 2ന് എച്ച്എസ് വിഭാഗം ചെണ്ട (തായമ്പക)

വേദി 16 -വാടാമല്ലി, സിഎംഎസ്എച്ച്എസ്എസ് ഓപ്പണ്‍ സ്റ്റേജ് - (അറബിക് കലോത്സവം ) 9:30ന് അറബിക് സെമിനാര്‍, 2ന് എച്ച്എസ് വിഭാഗം സംഘഗാനം, 4ന് എച്ച് എസ് കഥാപ്രസംഗം

വേദി 17- മുല്ലപ്പൂവ്, സിഎംഎസ്എച്ച്എസ്എസ് - (അറബിക് കലോത്സവം ) 2ന് എച്ച്എസ് വിഭാഗം ഉപന്യാസ രചന, 4ന് എച്ച്എസ് വിഭാഗം കഥാരചന

വേദി 18- ആമ്പല്‍പ്പൂവ്, ഗവ.മോഡല്‍ ബോയ്‌സ് എച്ച്എസ്എസ് - 9:30 ന് എച്ച് എസ് വിഭാഗം മദ്ദളം, 12 ന് എച്ച് എസ് എസ് വിഭാഗം മൃദംഗം, 3ന് എച്ച്എസ് വിഭാഗം മൃദംഗം / ഗഞ്ചിറ / ഘടം

വേദി 19 -തുമ്പപ്പൂവ്, ഗവ. എച്ച്എസ്എസ് മോഡല്‍ ബോയ്‌സ് - 9:30ന് എച്ച്എസ് വിഭാഗം ഹിന്ദി പ്രസംഗം 12:30ന് എച്ച്എസ്എസ് വിഭാഗം ഹിന്ദി പ്രസംഗം, 4 ന് എച്ച് എസ് വിഭാഗം പദ്യം ചൊല്ലല്‍ ഹിന്ദി

വേദി 20 - കണ്ണാന്തളി, സെന്റ് ക്ലയേഴ്‌സ് കോണ്‍വെന്റ് ജിഎച്ച്എസ്എസ് - 9:30 ന് എച്ച് എസ് പ്രസംഗം മലയാളം, 11:30 ന് എച്ച് എസ് എസ് വിഭാഗം പ്രസംഗം മലയാളം. 2ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലല്‍ മലയാളം, 4ന് എച്ച്എസ്എസ് പദ്യം ചൊല്ലല്‍ മലയാളം

വേദി 21 - പിച്ചകപ്പൂ, സെന്റ് തോമസ് കോളേജ് എച്ച്എസ്എസ് - 9:30ന് എച്ച്എസ് വിഭാഗം ചിത്രരചന പെന്‍സില്‍, 12ന് എച്ച്എസ് വിഭാഗം ചിത്രരചന ജലച്ചായം, 3ന് എച്ച്എസ് വിഭാഗം ചിത്രരചന എണ്ണച്ചായം

വേദി 22 - ജമന്തി, സെന്റ്.തോമസ് കോളേജ് എച്ച്എസ്എസ് - 9:30ന് എച്ച്എസ്എസ് വിഭാഗം കഥാരചന മലയാളം, 12ന് എച്ച്എസ് വിഭാഗം ഉപന്യാസരചന മലയാളം, 3ന് എച്ച്എസ്എസ് ഉപന്യാസരചന മലയാളം

വേദി 23 -തെച്ചിപ്പൂവ്, സെന്റ് തോമസ് കോളേജ് എച്ച്എസ്എസ് - 9:30 ന് എച്ച്എസ് വിഭാഗം കഥാരചന ഇംഗ്ലീഷ്, 12 ന് എച്ച്എസ്എസ് കഥാരചന ഇംഗ്ലീഷ്, 3ന് എച്ച്എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്

വേദി 24 - താഴമ്പൂ, സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് - 9:30 ന് എച്ച് എസ് വിഭാഗം കഥാരചന , 12ന് എച്ച് എസ് വിഭാഗം കവിതാരചന സംസ്‌കൃതം, 3ന് എച്ച് എസ് വിഭാഗം കവിതാരചന കന്നട

വേദി 25 - ചെണ്ടുമല്ലി, ഐ എം വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ലാലൂര്‍ - 9:30ന് എച്ച് എസ് വിഭാഗം ബാൻഡ് മേളം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com