"പൂച്ച പെറ്റ് കിടക്കുവല്ല"; ഖജനാവിൽ ബാക്കി ഉള്ളത് 5429 കോടി രൂപ

സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കണക്ക് പുറത്തുവന്നത്.
കേരള സർക്കാർ
കേരള സർക്കാർ
Published on
Updated on

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ ഖജനാവിൽ ബാക്കിയുള്ള പണത്തിൻ്റെ വിവരങ്ങൾ പുറത്ത്. ക്യാഷ് ബാലൻസായി 5429 കോടി രൂപ ട്രഷറിയിൽ ഉണ്ടെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ധനവകുപ്പിൻ്റെ വിവരാവകാശ മറുപടിയിലാണ് നിര്‍ണായക വിവരമുള്ളത്. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്.

സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കണക്ക് പുറത്തുവന്നത്. കേരളം പാപ്പരായ സംസ്ഥാനമെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന വിവാദമായിരുന്നു. മുഖ്യമന്ത്രി സതീശൻ്റെ മനസിൽ പല സ്വപ്നങ്ങളും കാണും, തുടക്കത്തിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്നും എ.കെ. ആൻ്റണി പറഞ്ഞിരുന്നു.

കേരള സർക്കാർ
രത്തൻ യു. ഖേൽക്കറുടെ കേരളത്തിലെ നിയമനം; കോൺഗ്രസിനെതിരെ ദേശീയതലത്തിൽ ആയുധമാക്കി ബിജെപി

എ.കെ ആൻ്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തിയിരുന്നു. കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ.കെ. ആൻ്റണിണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ് എന്നായിരുന്നു കെ.എൻ. ബാലഗോപാലിൻ്റെ പ്രതികരണം.

News Malayalam 24x7
newsmalayalam.com