അങ്കമാലിയുടെ പ്രിയ പുത്രൻ; മൂന്നാം ജയത്തോടെ റോജി മന്ത്രി പദത്തിൽ

തുടർച്ചയായി മൂന്ന് തവണ അങ്കമാലി മണ്ഡലത്തെ പ്രതിനിധികരിച്ച് റോജി.എം ജോൺ
Roji m john becomes minister with third victory
മൂന്നാം ജയത്തോടെ റോജി മന്ത്രി പദത്തിൽ
Published on
Updated on

കൊച്ചി: അങ്കമാലിക്കാർക്ക് ചിരപരിചിതൻ, മണ്ഡലത്തിലുടനീളം വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന യുവനേതാവ്, ഇതാണ് പ്രദേശവാസികൾക്ക് റോജി.എം. ജോൺ എന്ന റോജി. മണ്ഡലത്തിലെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരമാർഗം എന്നനിലയിൽ മണ്ഡലത്തിലെ സജീവ സാന്നിധ്യമാണ് ഈ സാമാജികൻ.

2016 മുതൽ റോജി അങ്കമാലി നിയോജക മണ്ഡലത്തെ തുടർച്ചയായി സഭയിൽ പ്രതിനിധീകരിക്കുന്നുണ്ട്. സിപിഐഎമ്മിൻ്റെ സാജു.എം പോളിനെ തോൽപ്പിച്ചാണ് ഇത്തവണ റോജി സഭയിൽ എത്തിയത്. വി.ഡി.എസ് മന്ത്രിസഭയിലെ യുവനേതാക്കളിൽ ഒരാൾ കൂടിയാണ് റോജി. എൻഎസ് യു ഐ മുൻ ദേശീയ പ്രസിഡൻ്റായിരുന്ന റോജിക്ക് ദേശീയ നേതൃത്വവുമായുള്ള അടുപ്പം ഗുണം ചെയ്തു.

Roji m john becomes minister with third victory
ടീം വി.ഡി.എസിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; പ്രായം കുറഞ്ഞ മന്ത്രിയായി ഒ.ജെ. ജനീഷ്

സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായുള്ള ബന്ധവും അദ്ദേഹത്തെ തുണച്ചു. അങ്കമാലിയിലെ ജാതി സമവാക്യങ്ങളും റോജിക്ക് മൂന്നുതവണയും ഗുണം ചെയ്തു. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന റോജിക്ക് സഹായമായത് പുഞ്ചിരിക്കുന്ന മുഖമായിരുന്നു.

Roji m john becomes minister with third victory
'വടശേരി ദാമോദരൻ മേനോൻ സതീശൻ'; ഇനി കേരളത്തിൻ്റെ മുഖ്യമന്ത്രി
News Malayalam 24x7
newsmalayalam.com