തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോഴ്സുകൾക്ക് ഫീസ് വർധിപ്പിക്കാൻ തീരുമാനം. സർക്കാർ നിർദേശപ്രകാരം 10% വീതം കോഴ്സ് ഫീ വർധിപ്പിക്കാനാണ് തീരുമാനം. അടുത്തവർഷം ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് ഫീസ് വർധന ബാധകമാകും.